Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കുട്ടികള്‍ക്കെതിരേ ലൈംഗിക അക്രമം തടാന്‍ കേരള പോലീസില്‍ പ്രത്യേക വിഭാഗം: 4 ഡിവൈഎസ്പിമാര്‍, 40 എസ് ഐ, 40 എ എസ് ഐ
Text By: UK Malayalam Pathram
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പോക്സോ കേസുകള്‍ അന്വേഷിക്കാന്‍ കേരള പൊലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും. 4 ഡിവൈഎസ്പി, 40 എസ് ഐ, 40 എ എസ് ഐ ഉള്‍പ്പെടെ 304 പുതിയ തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 120 എസ് സി പി ഒ, 100 സി പി ഒ തസ്തികകളും സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പുതിയ വിഭാഗം രൂപീകരിക്കുന്നത്. 20 പൊലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. എസ് ഐമാര്‍ക്കായിരിക്കും യൂണിറ്റ് ചുമതല.
 
Other News in this category

 
 




 
Close Window