Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേസല്ലേ, കോടതിയില്ലേ; വരട്ടെ കാണാം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം
Text By: UK Malayalam Pathram
മകളുടെ കമ്പനിക്ക് ലഭിച്ചത് കള്ളപ്പണമല്ലെന്നു മുഖ്യമന്ത്രി. കേസില്‍ അത്ര ഗൗരവം കാണുന്നില്ല. കേസിനെപ്പറ്റി തനിക്ക് ബേജാറില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കേസല്ലേയെന്നും കോടതിയില്ലേയെന്നും വരട്ടെ കാണാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദേഹം.

ബിനീഷ് കോടിയേരിയുടെ കേസിന് മാസപ്പടി ആരോപണവുമായി താരതമ്യമില്ല. ആ കേസില്‍ കോടിയേരിയുടെ പേരില്ല, ഈ കേസില്‍ എന്റെ പേര് ഉണ്ട്. അത് പാര്‍ട്ടി തിരിച്ചറിഞ്ഞ് ശരിയായ നിലപാട് എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് തന്നെ ബാധിക്കുന്ന കാര്യമല്ല. കോടതിയിലുള്ള കേസ് അല്ലേ, അതെപ്പറ്റി ഒന്നും പറയുന്നില്ലെന്ന് അദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window