Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
സിനിമ
  Add your Comment comment
ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ സിനിമയ്ക്ക് രണ്ടു രാജ്യങ്ങളില്‍ വിലക്ക്
Text By: UK Malayalam Pathram
ബേസില്‍ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് വ്യാഴാഴ്ച തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയ വ്യക്തി ഉള്ളതിനാല്‍ ചിത്രത്തിന് രണ്ട് രാജ്യങ്ങളില്‍ അപ്രതീക്ഷിത വിലക്ക് നേരിടേണ്ടി വന്നു. സൗദിയിലും കുവൈത്തിലുമാണ് മരണമാസ്സിന് പ്രദര്‍ശന വിലക്ക് വന്നത്. എന്നാല്‍ കുവൈറ്റില്‍ അവരുടെ ഭാഗങ്ങള്‍ ഒഴിവാക്കി റിലീസ് ചെയ്യാനാണ് അറിയിച്ചിട്ടുള്ളതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

'കുവൈറ്റില്‍ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട്- കുവൈറ്റിലെ സെന്‍സര്‍ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്റ് ഹാഫിലെയും ചില സീനുകള്‍ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്... എഡിറ്റ് ചെയ്ത സീനുകളിലെ കല്ലുകടികള്‍ പൂര്‍ണമായ സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല എന്ന് കരുതുന്നു.. എല്ലാവരും സിനിമ തിയേറ്ററുകളില്‍ തന്നെ കാണുക..' എന്ന കുറിപ്പ് മരണമാസ്സ് ടീം സോഷ്യല്‍ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

ബേസില്‍ ജോസഫ് നായകനായി എത്തുന്ന സിനിമ ഒരു ഡാര്‍ക്ക് കോമഡി ത്രില്ലറാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വാഴ, ഗുരുവായൂരമ്പലനടയില്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് മരണമാസ് നിര്‍മിക്കുന്നത്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window