Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു;എന്‍ഐഎ ചോദ്യം ചെയ്യും
Text By: UK Malayalam Pathram
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് വൈകിട്ടോടെയാണ്തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. ചോദ്യം ചെയ്യലിനായി റാണയെ എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ചു. പന്ത്രണ്ടം?ഗ സംഘമാണ് ചോദ്യം ചെയ്യുന്നത്. രണ്ട് ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യുന്നത്. എന്‍ഐഎയുടെ കസ്റ്റഡിയിലാക്കിയശേഷം മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കും.

തിഹാര്‍ ജയിലിലാണ് അതീവസുരക്ഷാ ക്രമീകരണങ്ങളോടെ തഹാവുര്‍ റാണയെ നിലവില്‍ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് ഇവിടെനിന്ന് മുംബൈയിലെത്തിക്കുകയാണെങ്കില്‍ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ പാര്‍പ്പിച്ച ആര്‍തര്‍ റോഡിലെ സെന്‍ട്രല്‍ ജയിലിലെ 12-ാം നമ്പര്‍ ബാരക്കിലായിരിക്കും റാണയേയും പാര്‍പ്പിക്കുക.

മുംബൈ ഭീകരാക്രമണ കേസില്‍ മുംബൈ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ തഹാവൂര്‍ റാണയെ പ്രതിയായി ഉള്‍പ്പെടുത്തിയിരുന്നില്ല. എന്‍ഐഎ ചോദ്യം ചെയ്തതിന് ശേഷമാണ് തഹാവൂര്‍ റാണയുടെ പങ്ക് വ്യക്തമായത്. പാക് സൈന്യത്തില്‍ സേവനമനുഷ്ടിച്ച പശ്ചാത്തലമുള്ള തഹാവൂര്‍ റാണയ്ക്ക് കടുത്ത പരിശീലനം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
 
Other News in this category

 
 




 
Close Window