Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
സിനിമ
  Add your Comment comment
ആസിഫ് അലി നായകനാകുന്ന ആഭ്യന്തര കുറ്റവാളിയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു
Text By: UK Malayalam Pathram
മലയാളത്തിലെ ആദ്യ പുരുഷ പക്ഷ ചിത്രമാകുമിതെന്ന് റിലീസിന് മുന്നേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രെയ്ലര്‍ സൂചിപ്പിക്കുന്നതും സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍ ചിലര്‍ ദുരുപയോഗം ചെയ്യുമ്പോള്‍ തെറ്റ് ചെയ്യാതെ കുറ്റമാരോപിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ്. സംവിധാനം - സേതുനാഥ് പദ്മകുമാര്‍.
Watch Trailer: -


രണ്ട് തവണ വിവാഹിതനായ വ്യക്തിയായ ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ വിവാഹ ജീവിതത്തിന്റെ സമാധാനം കെടുത്തുന്ന ഒരു പ്രശ്‌നം ഉദിക്കുകയും അതിനെതിരെ അയാള്‍ കോടതിയില്‍ നടത്തുന്ന നിയമപോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. ആസിഫ് അലിക്കൊപ്പം ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, തുളസി, ശ്രേയ രുക്മിണി, തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

ആഭ്യന്തര കുറ്റവാളിയിലെ റിലീസ് ചെയ്ത ആദ്യ ഗാനമായ 'പുരുഷ ലോകം' എന്ന ഗാനം ഇതിനകം 7 ലക്ഷം കാഴ്ചക്കാരെ യൂട്യൂബില്‍ സ്വന്തമാക്കിയിട്ടുണ്ട്. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടയിലുണ്ടായ ചില തര്‍ക്കങ്ങള്‍ മൂലം കോടതി ഇടപെട്ട് ചിത്രത്തിന്റെ റിലീസ് തടയുകയുണ്ടായിരുന്നു. ഏതായാലും ഇപ്പോള്‍ ഏപ്രില്‍ 17 റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

അജയ് ഡേവിഡ് കോച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് സോബിന്‍ സോമനാണ്. ബിജിബാല്‍, രാഹുല്‍ രാജ്, മുത്തു, ക്രിസ്റ്റി ജോബി എന്നീ നാല് പേര് ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത്.ആഭ്യന്തര കുറ്റവാളി നിര്‍മ്മിച്ചിരിക്കുന്നത് നൈസാം സലാമാണ്.
 
Other News in this category

 
 




 
Close Window