Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
സിനിമ
  Add your Comment comment
ഷൈന്‍ ടോം ചാക്കോ പോലീസിനു മുന്നില്‍ ഹാജരാകണം; സെന്‍ട്രല്‍ എസിപി നോട്ടീസ് അയച്ചു
Text By: UK Malayalam Pathram
നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ പൊലീസിന് മുന്നില്‍ ഹാജരാകണം. സെന്‍ട്രല്‍ എസിപി ഇതുമായി ബന്ധപ്പെട്ട് നടന് നോട്ടീസ് അയച്ചു. നാളെ രാവിലെ 10 മണിക്ക് എറണാകുളം സെന്‍ട്രല്‍ എ സി പി ക്ക് മുന്‍പില്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ നേരിട്ട് ഹാജരാകേണ്ടത്. അതിന് ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യല്‍.

നിലവില്‍ ഷൈന്‍ തമിഴ്‌നാട്ടിലാണ് ഉള്ളത്. ഇന്ന് വൈകീട്ടോടുകൂടി ഷൈന്‍ ടോം ചാക്കോ തൃശൂരിലുള്ള വീട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . പ്രധാനമായും 2 ചോദ്യങ്ങളാകും പൊലീസ് നടനോട് ചോദിക്കുക. അതില്‍ ആദ്യത്തേത് ലഹരി കൈവശം ഉള്ളതുകൊണ്ടാണോ പരിശോധന നടക്കുമ്പോള്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയത്, അതോ നേരെത്തെ ലഹരി ഉപയോഗിച്ചതില്‍ വൈദ്യ പരിശോധന ഉണ്ടാകുമോ എന്ന ആശങ്കയിലാണോ ഓടിയത് തുടങ്ങിയ കാര്യങ്ങളിലാകും പൊലീസ് വ്യക്തത വരുത്തുക.
എന്നാല്‍ ഷൈന്‍ ഹോട്ടല്‍ മുറിയില്‍ ലഹരി ഉപയോഗിച്ചിരുന്നു എന്ന കാര്യത്തില്‍ പൊലീസിന് ഇതുവരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. മദ്യ കുപ്പി മാത്രമാണ് മുറിയില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നത്. ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നിലവില്‍ കേസും പരാതിയും ഇല്ല. എങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടന്റെ നീക്കത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്തുന്നത്.
 
Other News in this category

 
 




 
Close Window