Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യയില്‍ വൃക്കദാനം പ്രോത്സാഹിപ്പിക്കുന്നതിന് സ്വാപ് ട്രാന്‍സ്പ്ലാന്റുകള്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.
Text By: UK Malayalam Pathram
സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കുടുംബാംഗങ്ങളോ അല്ലെങ്കില്‍ രക്തഗ്രൂപ്പോ മൂലകോശങ്ങളോ യോജിക്കുന്നവരോ വൃക്ക ദാനം ചെയ്യുന്നതാണ് ഇന്ത്യയിലെ രീതി. വൃക്ക നല്‍കാന്‍ ആളുണ്ടായിട്ടും രോഗിക്ക് അത് ചേരാത്തതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കാത്ത നിരവധി കേസുകള്‍ രാജ്യത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. വൃക്ക ആവശ്യമുള്ള ആദ്യത്തെ ആളുടെ ദാതാവ് രണ്ടാമത്തെ ആള്‍ക്ക് നല്‍കുകയും രണ്ടാമത്തെ ആളുടെ ദാതാവ് ആദ്യത്തെ ആള്‍ക്ക് നല്‍കുകയും ചെയ്യുന്ന രീതിയാണ് സ്വാപ് ട്രാന്‍സ്പ്ലാന്റേഷന്‍. ഈ രീതി വിവിധ ലോകരാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്.

ഇന്ത്യന്‍ മാന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗനൈസേഷന്‍ 2011ല്‍ സ്വാപ് ട്രാന്‍സ്പ്ലാന്റിന് അംഗീകാരം നേടിയെങ്കിലും ഇത്തരത്തില്‍ വളരെക്കുറിച്ച് അവയവ കൈമാറ്റമാണ് നടന്നിരിക്കുന്നത്. വൃക്കദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍(നോട്ടോ) ഏപ്രില്‍ 16ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങളും സ്വാപ് ട്രാന്‍സ്പ്ലാന്റ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window