Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
സിനിമ
  Add your Comment comment
പിറന്നു വീണ് അഞ്ചാം ദിവസം സിനിമയില്‍ നായികയാകുന്ന പെണ്‍കുഞ്ഞ്
Text By: UK Malayalam Pathram
മാജിക് ഫ്രെയിംസ് സിനിമകളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ അഖില്‍ യശോധരന്റെ കുഞ്ഞ് രുദ്രക്കാണ് ഈ അപൂര്‍വ ഭാഗ്യം ലഭിച്ചിരിക്കുന്നത്.

മാജിക്ക് ഫെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ബോബി സഞ്ജയ്മാരുടെ തിരക്കഥയില്‍, അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ബേബിഗേള്‍ എന്ന ചിത്രത്തിലാണ് ബേബി രുദ്ര കേന്ദ്ര കഥാപാത്രമായ ബേബി ഗേളിനെ അവതരിപ്പിക്കുക. നിവിന്‍ പോളി നായകനും ലിജോ മോള്‍ നായികയുമാകുന്ന ഈ ചിത്രത്തില്‍ ഒരുപിടി ശ്രദ്ധേയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ട്.

ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബേബി ഗേള്‍ ആകുന്നത് രുദ്രയാണ്. തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം നടന്നു വരുന്നതിനിടയിലാണ് കുഞ്ഞിന്റെ നൂലുകെട്ടിന്റെ ദിവസമെത്തുന്നത്. 'നായിക'യുടെ നൂലുകെട്ട് ഗംഭീരമാക്കണമെന്ന് നിര്‍ദ്ദേശിച്ചത് നിവിന്‍ പോളിയാണ്. കവടിയാര്‍ ലയണ്‍സ് ക്ലബ്ബിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. എഴുതി വച്ചിരുന്ന രുദ്ര എന്ന പേര് ആദ്യം ചൊല്ലി വിളിച്ചത് സംവിധായകന്‍ അരുണ്‍ വര്‍മ്മ, ലിജോ മോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു.
 
Other News in this category

 
 




 
Close Window