Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാക് പൗരന്മാരെ ഇന്ത്യയില്‍ നിന്ന് ഉടനെ തിരിച്ചയയ്ക്കണം: വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അമിത്ഷായുടെ നിര്‍ദേശം
Text By: UK Malayalam Pathram
പാക് പൗരന്മാരെ സംസ്ഥാനത്തും തിരിച്ചയക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കി അമിത് ഷാ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി. പാക് പൗരന്മാരെ തിരിച്ചയക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനികള്‍ ഇന്ത്യ വിടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തിന് പിന്നാലെ പാക് പൗരന്മാര്‍ പാലായനം ചെയ്യാന്‍ ആരംഭിച്ചു. പഞ്ചാബില്‍ താമസിക്കുന്ന പാകിസ്താനികള്‍ അമൃത്സറിലെ വാ?ഗ- അട്ടാരി അതിര്‍ത്തിയിലേക്ക് എത്തിത്തുടങ്ങി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച കടുത്ത തീരുമാനങ്ങളില്‍ ഒന്നായിരുന്നു പാകിസ്താനികള്‍ ഇന്ത്യ വിടുക എന്നത്.
അതേസമയം,
ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താന്‍ സെനറ്റ്. പാകിസ്താന്‍ ഉപ പ്രധാനമന്ത്രി ഇഷാഖ് ധര്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രമേയം. ഏതെങ്കിലും തരത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പാകിസ്ഥാന്‍ തിരിച്ചടിക്കുമെന്ന് പാകിസ്താന്‍ അറിയിച്ചു. സെനറ്റ് ചെയര്‍മാന്‍ യൂസഫ് റാസ ഗിലാനിയുടെ നേതൃത്വത്തില്‍ നടന്ന ഒരു സെഷനില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ പ്രമേയം അവതരിപ്പിച്ചു.
 
Other News in this category

 
 




 
Close Window