Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും: പാക്കിസ്ഥാന്‍ സെനറ്റ് പ്രമേയം പാസാക്കി
Text By: UK Malayalam Pathram
ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താന്‍ സെനറ്റ്. പാകിസ്താന്‍ ഉപ പ്രധാനമന്ത്രി ഇഷാഖ് ധര്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രമേയം. ഏതെങ്കിലും തരത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പാകിസ്ഥാന്‍ തിരിച്ചടിക്കുമെന്ന് പാകിസ്താന്‍ അറിയിച്ചു. സെനറ്റ് ചെയര്‍മാന്‍ യൂസഫ് റാസ ഗിലാനിയുടെ നേതൃത്വത്തില്‍ നടന്ന ഒരു സെഷനില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ പ്രമേയം അവതരിപ്പിച്ചു.

ഇന്ത്യയുടെ കുറ്റപ്പെടുത്തല്‍ വ്യാജവും ദോഷകരവുമായ പ്രചാരണത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരി ജനതയ്ക്കുള്ള പാക് പൂര്‍ണ്ണ പിന്തുണ ഉറപ്പിച്ചു, കൂടാതെ മേഖലയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ലംഘനങ്ങളെ അപലപിച്ചു. ഇന്ത്യയുടെ നടപടികള്‍ ലോകം ശ്രദ്ധിക്കണമെന്ന് ഇഷാഖ് ദാര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window