Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
സിനിമ
  Add your Comment comment
നരിവേട്ട - ടോവിനോ തോമസ് നായകനാകുന്ന സിനിമയുടെ ട്രെയിലര്‍ ഇറങ്ങി
Text By: UK Malayalam Pathram
ടോവിനോ തോമസ് നായകനാകുന്ന നരിവേട്ടയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. നിരൂപക പ്രശംസയും ബോക്‌സോഫീസ് വിജയവും നേടിയ ഇഷ്ഖ് എന്ന ചിത്രത്തിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം ത്രില്ലര്‍ ഡ്രാമ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ടൊവിനോ തോമസ് നരിവേട്ടയിലൂടെ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതും ശ്രദ്ധേയമാണ്.
അബിന്‍ ജോസഫ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം ചേരന്‍, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയംവദ കൃഷ്ണന്‍, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലഭിനയിക്കുന്നുണ്ട്. ട്രെയ്ലറില്‍ ആദിവാസി ജനസമൂഹത്തിന്റെ പോരാട്ടങ്ങളും പൊലീസ് ഇടപെടലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൊലീസ് മര്‍ദ്ദനത്തിന്റെയും ഭൂമിക്ക് മേലുള്ള അവകാശത്തിന്റെ പേരിലുള്ള ചെറുത്തുനില്പിന്റെയും കറുത്ത മുഖം ആണ് ചിത്രത്തിന്റെ പ്രതിപാദ്യമെന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമ കമ്പനിയുടെ ബാനറില്‍ ടിപ്പുഷാന്‍, ഷിയാസ് ഹസ്സന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിച്ചത്.
നരിവേട്ടയിലെ ആദ്യ ഗാനമായ 'മിന്നല്‍ വള കയ്യിലിട്ട' എന്ന ഗാനം ഇതിനകം യൂട്യൂബില്‍ 42 ലക്ഷം കാഴ്ചക്കാരെ നേടിയിട്ടുണ്ട്. ജെക്ക്‌സ് ബിജോയ് ഈണമിടുന്ന ഗാനങ്ങളുടെ വരികളെഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. വിജയ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് ഷമീര്‍ മുഹമ്മദാണ്. ചിത്രം മെയ് 16 ന് റിലീസ് ചെയ്യും.
 
Other News in this category

 
 




 
Close Window