Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട തുഷാര പട്ടിണിയായിരുന്നു; ആമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം പോലുമില്ലെന്ന് റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം. കരുനാഗപ്പള്ളി സ്വദേശി തുഷാര ഭര്‍ത്താവിന്റെ ഓയൂര്‍ ചെങ്കുളത്തെ വീട്ടില്‍ വച്ച് മരിച്ച കേസിലാണ് ഭര്‍ത്താവ് ചന്തുലാലിനും അമ്മ ഗീത ലാലിയ്ക്കും കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം.

സ്ത്രീധനത്തിന്റെ പേരിലായിരുന്നു 28 കാരിയായ തുഷാരയെ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 2019 മാര്‍ച്ച് 21നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാത്രി കൊല്ലം ജില്ലാ ആശുപത്രിയില്‍ രാത്രി ഒരു മണിയ്ക്ക് തുഷാരയുടെ വീട്ടുകാര്‍ എത്തിയപ്പോഴാണ് മരണത്തിന്റെ ദുരൂഹതയിലേക്ക് കടന്നത്. തുഷാരയുടെ അച്ഛനും അമ്മയും സഹോദരനും ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. ഇതാണ് സംശയത്തിലേക്ക് നയിച്ചത്.

തുടര്‍ന്നുള്ള പരിശോധനയിലാണ് ആമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം പോലുമില്ലെന്ന് തെളിഞ്ഞത്. വയര്‍ ഒട്ടി വാരിയെല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിന്റെ ഭാരം വെറും 21 കിലോ മാത്രമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുഷാരയെ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേര്‍ന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയും ചെയ്തു.
 
Other News in this category

 
 




 
Close Window