Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ലൈംഗിക ഇടപാടിന് പേര് റിയല്‍ മീറ്റ്: അതിനു കമ്മീഷനാണ് വാങ്ങിയതെന്ന് സൗമ്യ; ഷൈനും ശ്രീനാഥും സുഹൃത്തുക്കളാണെന്നും സൗമ്യ
Text By: UK Malayalam Pathram
ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് 'റിയല്‍ മീറ്റി'നുള്ള കമ്മീഷന്‍ എന്ന് സൗമ്യയുടെ വെളിപ്പെടുത്തല്‍. ലൈംഗിക ഇടപാടിന് ഉപയോഗിക്കുന്ന പേരാണ് 'റിയല്‍ മീറ്റ്'. ചോദ്യം ചെയ്യലില്‍ എക്‌സൈസിനോടാണ് ഇക്കാര്യം സൗമ്യ പറഞ്ഞത്. തസ്ലിമയെ 5 വര്‍ഷമായി അറിയാമെന്നും മോഡല്‍ ആയ സൗമ്യ പറഞ്ഞു. ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയെ പരിചയപ്പെടുന്നതെന്നും മൊഴിയില്‍ പറയുന്നുണ്ട്. ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അറിയാം. ഇവര്‍ സുഹൃത്തുക്കളാണെന്നും സൗമ്യ മൊഴി നല്‍കി. ലഹരിയിടപാടുമായി ബന്ധമില്ലെന്നും ഷൈനും ഭാസിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കാനാണ് വിളിച്ചതെന്നും അവര്‍ പറഞ്ഞു.

റിയല്‍ മീറ്റിനെക്കുറിച്ച് അറിയില്ല. താന്‍ സിനിമ മേഖലയില്‍ ഉള്ള ആളല്ല. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ട്. വ്യവസ്ഥകളോടെയാണ് വിട്ടയച്ചതെന്നും സൗമ്യ പറയുന്നു. തസ്ലീമയുമായി പരിചയമുണ്ട്, സുഹൃത്താണ് എന്നതില്‍ കവിഞ്ഞ് അവരുടെ മറ്റ് ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും സൗമ്യ വ്യക്തമാക്കി.

അതേസമയം, ഷൈനിനെ ലഹരി വിമുക്തി കേന്ദ്രത്തിലെക്ക് ഇന്ന് തന്നെ മാറ്റുമെന്നാണ് വിവരം. തൊടുപുഴയിലെ സെക്രട്ട് ഹാര്‍ട്ട് കേന്ദ്രത്തിലേക്കാണ് മാറ്റുക.
 
Other News in this category

 
 




 
Close Window