Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാലക്കാട് മീന്‍വല്ലത്ത് വെള്ളത്തില്‍ വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം
Text By: UK Malayalam Pathram
സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. പാലക്കാട് മീന്‍വല്ലം തുടിക്കോടാണ് സംഭവം. തുടിക്കോട് സ്വദേശി പ്രകാശന്‍ - അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (5), പ്രജീഷ് (3), തമ്പി - മാധവി ദമ്പതികളുടെ മകള്‍ രാധിക (9) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ വീട്ടില്‍നിന്ന് കളിക്കാനിറങ്ങിയ കുട്ടികളെ പിന്നീട് കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും 5 മണിയോടെ ഉന്നതിക്കു സമീപത്തുള്ള ചിറയിലെ വെള്ളക്കെട്ടിനു സമീപം കുട്ടികളുടെ ചെരിപ്പുകള്‍ കണ്ടതോടെ വെള്ളത്തില്‍ നടത്തിയ തിരച്ചിലിലാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുളത്തില്‍ കുട്ടികളെ കണ്ടെത്തിയത്.
രണ്ടുകുട്ടികളെയാണ് ആദ്യം കുളത്തില്‍നിന്ന് പുറത്തെടുത്തത്. പിന്നീട് മൂന്നാമത്തെ കുട്ടിയെയും കരയ്ക്കെത്തിച്ചു. പ്രകാശന്റെ സഹോദരി ഭര്‍ത്താവ് ക്യഷ്ണനാണ് കുട്ടികളെ മുങ്ങിയെടുത്തത്. ഉടന്‍ തന്നെ ഇവരില്‍ രാധികയെ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും മറ്റു രണ്ടുപേരെയും പാലക്കാട് ജില്ലാ അശുപത്രിയിലും എത്തിക്കുകയായിരുന്നു. രാധിക മരുതുംകാട് ഗവ. എല്‍ പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയും പ്രദീപ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായിരുന്നു. കളിക്കുന്നതിനിടെയാണ് കുട്ടികള്‍ കുളത്തില്‍ വീണതെന്നാണ് നാട്ടുകാര്‍ പങ്കുവെയ്ക്കുന്ന പ്രാഥമികവിവരം.
 
Other News in this category

 
 




 
Close Window