Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വയനാട്ടില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു: മുപ്പതിലേറെ പേര്‍ക്ക് പരിക്ക്; അപകടത്തില്‍പ്പെട്ടത് കര്‍ണാടക സര്‍ക്കാര്‍ ബസ്സും ടൂറിസ്റ്റ് ബസ്സും
Text By: UK Malayalam Pathram
വയനാട് മാനന്തവാടി കാട്ടിക്കുളം 54-ല്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. 38 പേര്‍ക്ക് പരുക്കേറ്റു.
ബസില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ ഒന്നേ മുക്കാല്‍ മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. വൈകുന്നേരം നാലുമണിക്കാണ് അപകടം. മൈസൂരിലേക്ക് പോവുകയായിരുന്ന കര്‍ണാടക എസ് ആര്‍ ടി സി ബസ്സും ബാവലി'യിലേക്ക് വന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടു ബസുകളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു.ടൂറിസ്റ്റ് ബസ്സിന്റെ മുന്‍വശത്ത് ഡ്രൈവര്‍ കുടുങ്ങി.രണ്ടു കാലുകളും കുടുങ്ങിയ ഡ്രൈവറെ 1:45 മണിക്കൂര്‍ പരിശ്രമത്തിനോടുവില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് പുറത്തെടുത്തു.
 
Other News in this category

 
 




 
Close Window