Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
സിനിമ
  Add your Comment comment
കേരളത്തില്‍ നിന്ന് മാത്രം 100 കോടി രൂപ കളക്റ്റ് ചെയ്യുന്ന ആദ്യ ചിത്രം 'തുടരും' : മോഹന്‍ലാല്‍, ശോഭന കൂട്ടുകെട്ട് വീണ്ടും ഹിറ്റ്
Text By: UK Malayalam Pathram
അടുത്തിടെ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടം '2018 എവരി വണ്‍ ഈസ് എ ഹീറോ' എന്ന ചിത്രത്തിന്റെ പക്കല്‍ നിന്നും തുടരും സ്വന്തമാക്കിയിരുന്നു.

പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷകളോടെ പാന്‍ ഇന്ത്യന്‍ റിലീസിനെത്തിയ മോഹന്‍ലാലിന്റെ തന്നെ എമ്പുരാന്‍ വേള്‍ഡ് വൈഡ് ഇന്‍ഡസ്ട്രി ഹിറ്റ് ആയിട്ടും കേരളത്തില്‍ 2018 ന്റെ കളക്ഷന്‍ മറികടക്കാനോ 100 കൊടിയെന്ന ചരിത്ര നേട്ടത്തിലേക്കെത്താനോ സാധിച്ചിരുന്നില്ല.

റിലീസ് ചെയ്ത് 11 ദിവസം പിന്നടുമ്പോള്‍ ആണ് ചിത്രത്തിന്റെ അഭിമാന നേട്ടമെന്നത് ശ്രദ്ധേയമാണ്. വാര്‍ത്ത പങ്കുവെച്ചത് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും നിര്‍മാണ കമ്പനിയായ രജപുത്ര വിഷ്വല്‍ മീഡിയയുമാണ്. മോഹന്‍ലാലിനൊപ്പം ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, മണിയന്‍ പിള്ള രാജു, ഇര്‍ഷാദ് അലി എന്നിവരും തുടരുമില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

2018 ന്റെ കളക്ഷന്‍ തുടരും മറികടന്നുവെന്ന വാര്‍ത്ത പങ്കുവെച്ച ഒരു പിന്‍സ്റ്റാഗ്രാം പേജിന്റെ കമന്റ് ബോക്‌സില്‍ 2018 ന്റെ സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ഇട്ട കമന്റ് ഏറെ വൈറല്‍ ആയിരുന്നു. മോഹന്‍ലാലിനെ വെച്ച് ഈ റെക്കോര്‍ഡ് ഞാന്‍ തന്നെ തൂക്കും എന്നായിരുന്നു ജൂഡിന്റെ കമന്റ്.
 
Other News in this category

 
 




 
Close Window