Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ക്ഷമ പരീക്ഷിക്കരുത്; പാക്കിസ്താന് വീണ്ടും മുന്നറിയിപ്പു നല്‍കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
Text By: UK Malayalam Pathram
ക്ഷമ പരീക്ഷിക്കരുത്; ഭീകരക്യാമ്പുകളിലേക്ക് സേന നടത്തിയ ആക്രമണം ഭാവനാതീതമാണ് - വീണ്ടും പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളെ പ്രതിരോധമന്ത്രി പ്രശംസിച്ചു. ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ക്കുള്ളിലേക്ക് ആഴത്തില്‍ ആക്രമണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ സായുധ സേന സ്വീകരിച്ച നടപടിയെയും അവര്‍ കാണിച്ച ധൈര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. പാകിസ്താനിലെയും പിഒകെയിലെയും ഭീകര ക്യാമ്പുകള്‍ നിര്‍വീര്യമാക്കിയെന്നും ഇത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്‍പത് ഭീകര ക്യാമ്പുകള്‍ നശിപ്പിക്കപ്പെട്ടു. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു നിരപരാധികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ക്ഷമ ആരെങ്കിലും മുതലെടുത്താല്‍ ഇന്നലത്തെ പോലെയുള്ള പ്രതികരണം നേരിടാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window