Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിദ്യാര്‍ഥികള്‍ക്കും ജയം
Text By: UK Malayalam Pathram
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. റെഗുലര്‍ വിഭാഗത്തില്‍ 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,24,583 വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിനര്‍ഹരായി.
61,449 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്‌ളസ് നേടി. കണ്ണൂര്‍ ജില്ലയിലാണ് വിജയ ശതമാനം കൂടുതല്‍ (99.87 ശതമാനം). കുറവ് തിരുവനന്തപുരത്തും (98.59 ശതമാനം). 2331 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. പരീക്ഷാ ഫലം നാല് മണിമുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമായി തുടങ്ങും. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു എസ്എസ്എല്‍സിയിലെ വിജയം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.19 ശതമാനം കുറവാണ് ഈ വര്‍ഷത്തെ വിജയ ശതമാനം. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു.
 
Other News in this category

 
 




 
Close Window