Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചതില്‍ തുര്‍ക്കിയില്‍ നിര്‍മിച്ച ഡ്രോണുകളും: ആക്രമണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സേന
Text By: UK Malayalam Pathram
മേയ് ഏഴ്, എട്ട് തിയതികളില്‍ രാത്രി പാകിസ്താന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളമുള്ള ഇന്ത്യന്‍ വ്യോമാതിര്‍ത്തി തുടര്‍ച്ചയായി ലംഘിച്ചു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. നിയന്ത്രണ രേഖയില്‍ ഉഗ്രശേഷിയുള്ള ആയുധങ്ങള്‍ പ്രയോഗിച്ചു. 36 ലൊക്കേഷനുകളിലായി 300 400 ഡ്രോണുകള്‍ വിന്യസിച്ചു - കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കി. ഇന്ത്യയെ ലക്ഷ്യം വെക്കാന്‍ തുര്‍ക്കിയുടെ അസിസ്ഗാര്‍ഡ് സോണ്‍ഗാര്‍ ഡ്രോണ്‍ പാകിസ്താന്‍ ഉപയോഗിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യോമിക സിങ് പറഞ്ഞു.
കശ്മീരിലെ പ്രധാന കേന്ദ്രമായി ലേ മുതല്‍ സര്‍ ക്രീക്ക് വരെയുള്ള 36 സ്ഥലങ്ങളിലായി സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ 300 മുതല്‍ 400 വരെ ഡ്രോണുകള്‍ അയച്ചതായായി വിദേശകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ സേന ഈ ഡ്രോണുകളില്‍ ഭൂരിഭാഗവും വെടിവച്ചിട്ടതായും ശക്തമായ തിരിച്ചടി നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ സിവിലിയന്‍ വിമാനങ്ങള്‍ മറയാക്കിയെന്നും വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാം ദിവസവും വിദേശകാര്യ മന്ത്രാലയത്തിന്റെ ബ്രീഫിംഗില്‍, കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും പങ്കെടുത്തു.
 
Other News in this category

 
 




 
Close Window