സഹീര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എ ഡ്രമാറ്റിക് ഡെത്ത് 'മെയ് പതിനാറിന് പ്രദര്‍ശനത്തിനെത്തുന്നു. എസ് ആന്റ് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.കെ. സാജന്‍, അബ്ദുള്‍ സഹീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'എ ഡ്രമാറ്റിക്ക് ഡെത്ത് ' എന്ന ചിത്രത്തില്‍ നാടകത്തിലൂടെ സിനിമയില്‍ ശ്രദ്ധേയരായ അഷറഫ് മല്ലിശ്ശേരി, പ്രതാപന്‍,ഷൈലജ.പി. അമ്പു,ശാരദ കുഞ്ഞുമോന്‍ , ഷാനവാസ്,രോഹിത് , പ്രേംദാസ്, ബിനു പത്മനാഭന്‍,സി സി കെ മുഹമ്മദ്, ഷിബു മുപ്പത്തടം,ധ്വനി കെ.കെ.സാജന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തിലെത്തുന്നു.
നിസ്സാര്‍ ജമീല്‍, ജയചന്ദ്രന്‍, റഫീക്ക് ചൊക്ലി,മഞ്ജു,വിദൃ മുകുന്ദന്‍,അനൂജ് കെ.സാജന്‍ തുടങ്ങിയവരാണ് മറ്റുനടിനടന്മാര്‍.നൂര്‍ദ്ദീന്‍ ബാവ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.സുരേഷ് പാറപ്രം , വിജേഷ് കെ.വി എന്നിവരുടെ വരികള്‍ക്ക് സംഗീത സംവിധായകന്‍ ജോബ് മാസ്റ്ററുടെ മകന്‍ അജയ് ജോസഫ് സംഗീതം പകരുന്നു. അകാലത്തില്‍ അന്തരിച്ച നാടക പ്രതിഭ മരട് ജോസഫ് ആദ്യവും അവസാനവുമായി ഈ സിനിമയിലൂടെ പിന്നണി ഗായകനായി എന്ന പ്രത്യേകതയുണ്ട്. രമേശ് മുരളി, എലിസബത്ത് രാജു, അനോജ് കെ സാജന്‍,വിജേഷ് കെ വി എന്നിവരാണ് മറ്റു ഗായകര്‍.പശ്ചാത്തല സംഗീതം-മധു പോള്‍.കല-മനു പെരുന്ന, ഗ്രാഫിക്‌സ്-സമീര്‍ ലാഹിര്‍. |