Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6858 INR  1 EURO=106.8947 INR
ukmalayalampathram.com
Thu 19th Mar 2026
 
 
സിനിമ
  Add your Comment comment
തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ നായികയായി മമിത ബൈജു
Text By: UK Malayalam Pathram
വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയുടെ നായികയാകുന്നത് മമിത ബൈജുവാണ്. മമിതാ ബൈജു ഇതിനുമുന്‍പ് സൂര്യയ്ക്കൊപ്പം ബാലയുടെ സംവിധാനത്തില്‍ അഭിനയിച്ച വണങ്കാന്‍ എന്ന ചിത്രം പകുതിക്ക് വെച്ച് മുടങ്ങി പോകുകയും മറ്റ് അഭിനേതാക്കളെ വെച്ച് വീണ്ടും ചിത്രീകരിക്കുകയും ചെയ്തിരുന്നു. വണങ്കാനില്‍ സൂര്യയുടെ സഹോദരിയുടെ വേഷമായിരുന്നു മമിത ബൈജു അവതരിപ്പിച്ചിരുന്നത്. സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നു.

ഇപ്പോള്‍ ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണു സൂര്യ വെങ്കി അറ്റ്‌ലൂരിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ തയാറെടുത്തിരിക്കുന്നത്. നിലവില്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന റെട്രോ എന്ന ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാല്‍ സൂര്യ ആരാധകര്‍ നിരാശയിലാണ് എന്നതും ശ്രദ്ധേയമാണ്.

സൂര്യക്കും മമിതാ ബൈജുവിനും ഒപ്പം രാധിക ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യയുടെ 46 എന്ന താല്‍ക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേരോ പ്രമേയ സ്വഭാവമോ ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. റോഷാക്ക്, കുറുപ്പ്, കിംഗ് ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച നിമിഷ രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ജി.വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സൂര്യ 46 ന് ശേഷം സിനിമ പ്രേക്ഷകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന വെട്രിമാരന്‍ - സൂര്യ ചിത്രം വാടിവാസലിന്റെ ചിത്രീകരണമാരംഭിക്കും. വാടിവാസലിലും ജിവി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
 
Other News in this category

 
 




 
Close Window