Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ദേശീയപാതയ്ക്ക് ഇതുവരെ രണ്ട് പിതാക്കന്‍മാരാണ് ഉണ്ടായിരുന്നത്. പൊളിഞ്ഞപ്പോള്‍ പാത അനാഥമായി - പരിഹസിച്ച് കെ മുരളീധരന്‍
Text By: UK Malayalam Pathram
ദേശീയപാത നിര്‍മാണത്തിലെ അപാകതകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പരിഹസിച്ച് കെ മുരളീധരന്‍. ദേശീയപാതയ്ക്ക് ഇതുവരെ രണ്ട് പിതാക്കന്‍മാരാണ് ഉണ്ടായിരുന്നത്. പൊളിഞ്ഞപ്പോള്‍ അനാഥമായി - എന്നാണ് മുരളീധരന്റെ പരിഹാസം.

ദേശീയപാതയ്ക്ക് ഇതുവരെ രണ്ട് പിതാക്കന്‍മാരാണ് ഉണ്ടായിരുന്നത്.ഒന്ന്, കേന്ദ്രത്തിന്റെ ഗഡ്ഗരിയും രണ്ട്, പിണറായി വിജയനും. ഈ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദേശീയപാത തങ്ങളുടെ സംഭാവനയാണെന്ന് പറഞ്ഞ് വഴിനീളെ ഫ്ളക്സ് ആയിരുന്നു. ഫ്ളക്സ് തട്ടിയിട്ട് നടക്കാന്‍ വയ്യായിരുന്നു. പക്ഷേ ഒന്നു രണ്ട് ഭാഗങ്ങള്‍ തകര്‍ന്നപ്പോള്‍ പിതാക്കന്‍മാരില്ലാത്ത അനാഥാലയത്തിലേക്ക് ദേശീയപാത ചെന്നെത്തിയിരിക്കുകയാണ് - അദ്ദേഹം പരിഹസിച്ചു.
 
Other News in this category

 
 




 
Close Window