Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു
Text By: UK Malayalam Pathram
സിപിഎമ്മിന്റെ മൂന്ന് മുന്‍ ജില്ലാ സെക്രട്ടറിമാരെയാണ് പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയത്.എം എം വര്‍ഗീസ്, മുന്‍ മന്ത്രി എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവരെ മൂന്ന് പേരെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്.
അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികളെ കൂടി ഉള്‍പ്പെടുത്തിയതോടെ കേസില്‍ നിലവില്‍ ആകെ 83 പ്രതികളായി.180 കോടി രൂപയാണ് തട്ടിപ്പിലൂടെ പ്രതികള്‍ സമ്പാദിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window