Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
സിനിമ
  Add your Comment comment
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'വലതു വശത്തെ കള്ളന്‍' ഷൂട്ടിങ് തുടങ്ങി
Text By: UK Malayalam Pathram
കലാപരവും, സാമ്പത്തികവുമായ നിരവധി വിജയചിത്രങ്ങള്‍ ഒരുക്കിപ്പോരുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതു വശത്തെ കള്ളന്‍' എന്ന സിനിമയുടെ ചിത്രീകരണം മെയ് 26 തിങ്കളാഴ്ച്ച കൊച്ചിയില്‍ ആരംഭിച്ചു.
ശ്രദ്ധേയമായ സിനിമകള്‍ നിര്‍മ്മിച്ച ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ ബഡ് സ്റ്റോറീസ്സുമായി സഹകരിച്ചാണ് നിര്‍മാണം. 'വലതു വശത്തെ കള്ളന്‍' എന്ന തലക്കെട്ടിന് ബൈബിള്‍ പരാമര്‍ശമുണ്ട്. ഈ പരാമര്‍ശത്തെ പിന്‍താങ്ങിയുള്ള ക്രൈം ത്രില്ലര്‍ ചിത്രമാണോ ജീത്തു ജോസഫിന്റേത് എന്നറിയേണ്ടിയിരിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ് - കെറ്റിനാ ജീത്തു, മിഥുന്‍ ഏബ്രഹാം. സിനി ഹോളിക്‌സ് സാരഥികളായ ടോണ്‍സണ്‍, സുനില്‍ രാമാടി, പ്രശാന്ത് നായര്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.
ഇടപ്പള്ളി ത്രീ ഡോട്ട്‌സ് സ്റ്റുഡിയോയില്‍ നടന്ന ലളിതമായ ചടങ്ങില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടായിരുന്നു ആരംഭം. നടന്‍ ജോജു ജോര്‍ജ് ഫസ്റ്റ് ക്ലാപ്പും നല്‍കി. ആദ്യ രംഗത്തില്‍ ഗോകുല്‍ (ആട് ജീവിതം ഫെയിം) അഭിനയിച്ചു. ബിജു മേനോനും ജോജു ജോര്‍ജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
Other News in this category

 
 




 
Close Window