Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
Teens Corner
  Add your Comment comment
കൂലി സംബന്ധിച്ച് തര്‍ക്കം; ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു; പ്രതി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടി
Text By: UK Malayalam Pathram
ചടയമംഗലം കൂരിയോട് ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു. സ്പൈസി ഹോട്ടല്‍ ഉടമ സക്കീര്‍ ഹുസൈനാണ് കൊല്ലപ്പെട്ടത്. പ്രതിയായ മലപ്പുറം സ്വദേശി ഇര്‍ഷാദ് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കൂലി സംബന്ധമായ തര്‍ക്കമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
കടക്കല്‍ മേഖലയിലുള്ള സക്കീറിന്റെ മറ്റൊരു ഹോട്ടലില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഇര്‍ഷാദ്, കൂലി സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്ന് നാട്ടിലേക്ക് പോയിരുന്നു. പിന്നീട് ഒരു മാസം മുന്‍പാണ് ഇയാള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്.
തിങ്കളാഴ്ച കൂരിയോടുള്ള ഹോട്ടലില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയതായിരുന്നു ഉടമയായ സക്കീര്‍. ഇവിടേക്കെത്തിയ ഇര്‍ഷാദ് ഹോട്ടലിന്റെ മുകളിലത്തെ മുറിയില്‍ വെച്ച് സക്കീറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
 
Other News in this category

 
 




 
Close Window