Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും, മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലണ്ടന്‍ വിഷു വിളക്ക് വര്‍ണ്ണാഭമായി.
Text By: UK Malayalam Pathram

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും, മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന്സംഘടിപ്പിച്ച ലണ്ടന്‍ വിഷു വിളക്ക് വര്‍ണ്ണാഭമായി. ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ ലണ്ടനിലെ ക്രോയ്ഡണ്‍ തോണ്ടണ്‍ ഹീത്തിലെ വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ലണ്ടന്‍ വിഷു വിളക്ക് ആഘോഷങ്ങള്‍ നടത്തപ്പെട്ടത്. അന്നേ ദിവസം ലൈവ് ഓര്‍ക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ, വിഷുക്കണി,ചിത്ര ലക്ഷ്മി നേതൃത്വം കൊടുത്ത ദക്ഷിണ യുകെ അവതരിപ്പിച്ച നൃത്തശില്പങ്ങള്‍,അകാലത്തില്‍ ലണ്ടന്‍ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓര്‍മകളില്‍ ഹരിയേട്ടന്‍, ശേഷം ദീപാരാധന,പ്രസാദഊട്ട് (വിഷുസദ്യ) എന്നിവ നടത്തപ്പെട്ടു. നിരവധി സാമൂഹ്യ ,സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു. ക്രോയ്ഡണ്‍ മേയര്‍ ജയ്സണ്‍ പെറി വിശ്ഷ്ട അഥിതി ആയിരുന്നു.ലണ്ടന്‍ വിഷു വിളക്ക് ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ശ്രീ ലണ്ടന്‍ ഗുരുവായൂരപ്പ സമിതി നന്ദി അറിയിച്ചു.

 
Other News in this category

 
 




 
Close Window