Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
Teens Corner
  Add your Comment comment
ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു ലിവര്‍പൂളില്‍ തുടക്കം
Text By: UK Malayalam Pathram
തലമുറയുടെ സകല പരാജയങ്ങളുടെയും അടിസ്ഥാനകാരണം ദൈവമഹത്വം നമ്മില്‍ നിന്നും വിട്ടുപോയതാണെന്നു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ചൂണ്ടിക്കാട്ടി.സഭകളില്‍ ദൈവ സാന്നിധ്യമില്ലെങ്കില്‍ ഫലം ദൈവത്തിന്റെ ന്യായവിധിയുടെ കരമായിരിക്കുമെന്നു മുഖ്യ പ്രഭാഷണം നടത്തിയ കേരള പിവൈപിഎ പ്രസിഡന്റ് പാസ്റ്റര്‍ ഷിബിന്‍ ജി. ശാമുവേല്‍ മുന്നറിയിപ്പു നല്‍കി.


ലണ്ടന്‍ഡെറി സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ബെന്നി വര്‍ഗീസ്, യോവില്‍ സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ തോമസ് വര്‍ഗീസ് എന്നിവര്‍ പ്രാര്‍ഥിച്ച് ആരംഭിച്ച കണ്‍വന്‍ഷന്‍ ഐപിസി യുകെ അയര്‍ലന്‍ഡ് റീജിയണ്‍ സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷന്‍ കണ്‍വീനര്‍ പാസ്റ്റര്‍ വില്‍സണ്‍ ബേബി ലിവര്‍പൂളിലെ സഭാ ചരിത്രവും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. സോണി ഏബ്രഹാം മാന്‍സ്ഫീഡ് ആശംസ അറിയിച്ചു.


ഐപിസി ജനറല്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് ജോര്‍ജ് വരും ദിവസത്തെ യോഗങ്ങളില്‍ മുഖ്യസന്ദേശം നല്‍കും. ശനി രാവിലെ യുവജനങ്ങള്‍ക്കുള്ള പ്രത്യേക യോഗവും ഉച്ചയ്ക്കു ശേഷം സണ്ടേസ്‌കൂള്‍, പിവൈപിഎ, വനിതാ സമാജം വാര്‍ഷിക യോഗങ്ങള്‍ നടക്കും. ഞായറാഴ്ച പൊതു ആരാധനയോടെയാകും സമാപനം.


പെന്തെക്കോസ്ത് വോയ്‌സ് പ്രകാശനം ചെയ്തു

ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ ലിവര്‍പൂള്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ചു പ്രസിദ്ധീകരിച്ച 'പെന്തെക്കോസ്ത് വോയ്‌സ്' ഔദ്യോഗികമായി റിലീസ് ചെയ്തു. റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് പാസ്റ്റര്‍ ബിജു തോമസിനു കൈമാറിയാണു റിലീസ് ചെയ്തത്.


ബീഹാര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇന്ത്യ മൂവ്‌മെന്റ് സ്ഥാപകനും ബീഹാറില്‍ സുവിശേഷീകരണത്തിനു ചുക്കാന്‍ പിടിക്കുന്നയാളുമാണ് ബിജു തോമസ്.യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണിന്റെ ഭാഗമായുള്ള മുഴുവന്‍ പാസ്റ്റര്‍മാരുടെയും ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ചതാണ് ഈ വര്‍ഷത്തെ പെന്തെക്കോസ്ത് വോയ്‌സിന്റെ പ്രത്യേകത എന്നു റീജിയണ്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പാസ്റ്റര്‍ പി.സി. സേവ്യര്‍ പറഞ്ഞു.


പെന്തെക്കോസ്ത് ഉപദേശങ്ങള്‍ക്കുള്ള പ്രാധാന്യം ഊന്നിയുള്ള സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയാണ് പെന്തെക്കോസ്ത് വോയ്‌സ് ഈ വര്‍ഷം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉപദേശങ്ങളില്‍ മുറുകെ പിടിക്കാനുള്ള പ്രസിഡന്റിന്റെ ആഹ്വാനവും നീയോ പഥ്യോപദേശത്തിനു ചേര്‍ന്നതു പ്രസ്താവിക്ക എന്ന പാസ്റ്റര്‍ ബെന്നിവര്‍ഗീസിന്റെ ലേഖനവും തിയോളജിയന്‍ ഡോക്ടര്‍ ബാബു ജോണ്‍ വേട്ടമല, ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ്, പിവൈപിഎ പ്രസിഡന്റ് പാസ്റ്റര്‍ സോണി ചാക്കോ തുടങ്ങിയവരുടെ ലേഖനങ്ങള്‍ പെന്തെക്കോസ്ത് വോയ്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഐപിസി ലിവര്‍പൂളിന്റെ ചരിത്രവും വിശ്വാസ അനുഭവങ്ങളും വിശദീകരിക്കുന്ന റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബിയുമായുള്ള അഭിമുഖവും ഈ വര്‍ഷത്തെ പെന്തെക്കോസ്ത് വോയ്‌സിന്റെ പ്രത്യേകതകളാണ്.
 
Other News in this category

 
 




 
Close Window