|
വൈറ്റ്ഹൗസ് മാധ്യമപ്രവര്‍ത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്. ഇതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സര്‍വീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. സ്‌ഫോടന ശബ്ദം കേട്ട ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ വെടിവെയ്പ്പ് എന്ന് ഉറക്കെ വിളിച്ചു പറയുകയും പ്രസിഡന്റിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. സംശയിക്കപ്പെടുന്ന തോക്കുധാരിയെ സുരക്ഷാ സേന ഹോട്ടലിന്റെ സുരക്ഷാ പരിധിക്കുള്ളില്‍ വെച്ച് തന്നെ തടഞ്ഞുനിര്‍ത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അതേസമയം , കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇത് ആദ്യമായല്ല തന്നെ വധിക്കാനുള്ള ശ്രമം നടക്കുന്നതെന്നും, നമ്മുടെ റിപ്പബ്ലിക്കിന് നേരെ ഇത്തരത്തില്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെന്‍സില്‍വാനിയയിലെ ബട്ട്ലറിലും ഫ്‌ലോറിഡയിലെ പാം ബീച്ചിലും താന്‍ മരണത്തെ മുഖാമുഖം കണ്ടുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു
ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്, എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് തുടങ്ങി ട്രംപ് മന്ത്രിസഭയിലെ നിരവധി പ്രമുഖരും ഈ സമയം വിരുന്നില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.ചെറിയൊരു ഇടവേളയ്ക്ക് ശേഷം വിരുന്നിലെ ചടങ്ങുകള്‍ പുനരാരംഭിച്ചു. സംഭവത്തെക്കുറിച്ച് വാഷിംഗ്ടണ്‍ യുഎസ് അറ്റോര്‍ണി ജീനിന്‍ പിറോ സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരണം നടത്തിയിട്ടുണ്ട്.
വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിലെ ബോള്‍റൂമില്‍ വെച്ചായിരുന്നു വിരുന്ന് നടന്നത്. വെടിയൊച്ച കേട്ടതോടെ വിരുന്നിനെത്തിയ പ്രമുഖര്‍ പരിഭ്രാന്തരായി മേശകള്‍ക്കടിയില്‍ അഭയം തേടി. എന്നാല്‍ പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് എന്നിവരടക്കം അവിടെയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം പരിക്കേല്‍ക്കാതെ സുരക്ഷിതരാണെന്ന് അധികൃതര്‍ പിന്നീട് സ്ഥിരീകരിച്ചു.
ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്, എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് തുടങ്ങി ട്രംപ് മന്ത്രിസഭയിലെ നിരവധി പ്രമുഖരും ഈ സമയം വിരുന്നില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. |