Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=111.0988 INR
ukmalayalampathram.com
Sun 24th May 2026
 
 
Teens Corner
  Add your Comment comment
ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് യാത്രാ ഫീസ്: ഇറാന്റെ ആവശ്യം ഒമാന്‍ മുഖവിലയ്ക്ക് എടുക്കാതെ തള്ളി
Text By: UK Malayalam Pathram
ഹോര്‍മുസ് കടലിടുക്ക് മുറിച്ചുകടക്കുന്ന കപ്പലുകളില്‍ നിന്ന് ട്രാന്‍സിറ്റ് ഫീ (യാത്രാ ഫീസ്) ഈടാക്കണമെന്ന ഇറാന്റെ ആവശ്യം ഒമാന്‍ ബുധനാഴ്ച തള്ളി. ഈ കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് യാതൊരുവിധ നിരക്കും ചുമത്താന്‍ കഴിയില്ലെന്ന് ഒമാന്‍ വ്യക്തമാക്കി.
ഇറാന്‍ മുന്നോട്ടുവെച്ച പത്തിന വെടിനിര്‍ത്തല്‍ കരാറിലെ ഒരു വ്യവസ്ഥ, ഹോര്‍മുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ നിന്ന് ഇറാനും ഒമാനും ഫീസ് ഈടാക്കാന്‍ അനുവാദം നല്‍കുന്നതായിരുന്നു. എന്നാല്‍, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകള്‍ക്ക് യാതൊരു ഫീസും നല്‍കേണ്ടതില്ലെന്ന് ഉറപ്പാക്കുന്ന കരാറുകളില്‍ ഒമാന്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് ഒമാന്‍ ഗതാഗത മന്ത്രി പറഞ്ഞു. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള സുരക്ഷിതവും തടസമില്ലാത്തതുമായ യാത്ര ഉറപ്പാക്കാന്‍ ഒമാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window