Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
മതം
  Add your Comment comment
നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ) യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിഷുദിനാഘോഷം,'നന്ദനം 26' അതിവിപുലമായി കൊണ്ടാടുന്നു.
Text By: UK Malayalam Pathram

ഈ വരുന്ന മെയ് മാസം മൂന്നാം തീയതി ഞായറാഴ്ച രണ്ടു മണി മുതല്‍ ഡെറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ വിവിധ പരിപാടികളോടുകൂടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ട്, ഉണ്ണിക്കണ്ണന്‍മാരുടെയും ഗോപികമാരുടെയും, മുത്തു കുടകളുടെയും, പഞ്ചവാദ്യങ്ങളുടെയും, ആബാലവൃദ്ധം ജനങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ശോഭാ യാത്ര, വിഷു തിരുവാതിര, വിഷുക്കണി, പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും വിഷുക്കൈനീട്ടം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും ക്ലാസിക് സെമി- ക്ലാസിക് ഡാന്‍സുകള്‍, ബോളിവുഡ് ഡാന്‍സുകള്‍. പാട്ടുകള്‍, വിഭവസമൃദ്ധമായ വിഷദ്യ എന്നിങ്ങനെ അതിവിപുലമായി സംഘടിപ്പിച്ചിരിക്കുന്നു. അതിവിപുലമായ പരിപാടികള്‍ സമയം ക്രമീകരണം പാലിച്ച് പൂര്‍ത്തിയാക്കേണ്ടതിനാല്‍ പങ്കെടുക്കുന്ന എല്ലാവരും കൃത്യസമയത്ത് പങ്കെടുത്ത പരിപാടി വന്‍പിച്ച വിജയപ്രദമാക്കണമെന്ന് സംഘാടകസമിതി അറിയിക്കുന്നു.

 
Other News in this category

 
 




 
Close Window