Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
Teens Corner
  Add your Comment comment
ത്യാഗത്തിന്റെ ഓര്‍മയില്‍ വിശ്വാസ ലോകത്ത് ഈസ്റ്റര്‍; ഉയിര്‍പ്പിന്റെ തിരുനാളില്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ഥനകള്‍
Text By: UK Malayalam Pathram
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രത്യാശയുടെയും ഓര്‍മ്മപ്പെടുത്തലാണ് ഈസ്റ്റര്‍. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കല്‍. ഒത്തുചേരലിന്റെയും സാഹോദ്യത്തിന്റെയും വിരുന്നു കൂടിയാണ് ഈസ്റ്റര്‍. അതിരുകളില്ലാത്ത സ്നേഹത്തിന്റേയും കാരുണ്യത്തിന്റെയും ദയയുടേയും ലോകത്തേക്ക് മനുഷ്യമനസ്സിന്റെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ് കൂടിയായി മാറുമ്പോഴാണ് ഈസ്റ്റര്‍ അതിന്റെ യഥാര്‍ത്ഥസ്വത്വം കണ്ടെത്തുന്നത്.
മനുഷ്യരാശിയുടെ പാപങ്ങള്‍ ഏറ്റെടുത്ത് കുരിശില്‍ ജീവന്‍ വെടിഞ്ഞ യേശു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. ഈസ്റ്ററിലേക്ക് നയിക്കുന്ന നോമ്പ്, മരുഭൂമിയിലെ യേശുവിന്റെ നാല്‍പതു ദിവസത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ്. പ്രാര്‍ത്ഥനാനിര്‍ഭരമായ ആ ദിനങ്ങളിലൂടെയാണ് വിശ്വാസികളുടെ വിശുദ്ധിയിലേക്കുള്ള പ്രയാണം.
 
Other News in this category

 
 




 
Close Window