Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
Teens Corner
  Add your Comment comment
''പടയൊരുക്കം മാറ്റത്തിനായി ഒരുമിക്കാം''... എന്ന ആശയവുമായി ഐഒസി (യുകെ) തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം; സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍
Text By: Romy Kuriakose
മിഡ്ലാന്‍ഡ്സ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) കേരള ചാപ്റ്റര്‍ മിഡ്ലാന്ഡ്സ് ക്യാമ്പയിന്‍ കമ്മിറ്റി തയ്യാറാക്കിയ പ്രചാരണ വീഡിയോ ഗാനം പുറത്തിറങ്ങി. ''പടയൊരുക്കം മാറ്റത്തിനായി ഒരുമിക്കാം'' എന്ന ആശയവുമായി പുറത്തിറങ്ങിയ ഈ ഗാനം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
കഴിഞ്ഞ ഒരു ദശാബ്ദമായി സംസ്ഥാനത്ത് തുടരുന്ന ഇടതുപക്ഷ ഭരണത്തിന്റെ നയങ്ങളെ വിമര്‍ശിക്കുകയും, രാഷ്ട്രീയ മാറ്റത്തിനായുള്ള ആവശ്യം ഉയര്‍ത്തുകയും ചെയ്യുന്ന സന്ദേശമാണ് ഗാനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിലും വിദേശരാജ്യങ്ങളിലുമായി നിരവധി യു ഡി എഫ് നേതാക്കള്‍ ഐ ഓ സി (യുകെ) പുറത്തിറക്കിയ ഗാനത്തിന് പിന്തുണയും ആശംസകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഗാനത്തിന്റെ വരികള്‍ ഒരുക്കിയത് യു കെയിലെ കോണ്‍ഗ്രസ് നേതാവായ ഫിലിപ്പ് കെ ജോണ്‍ ആണ്. സംഗീത സംവിധാനം നിര്‍വഹിച്ചത് ഫെമിന്‍ ഫ്രാന്‍സിസ്. യുവ ഗായിക ശ്രദ്ധ ദിനേശാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓര്‍ക്കസ്ട്രേഷന്‍ ജോസഫ് പി ടി നിര്‍വഹിച്ചപ്പോള്‍, മിക്സിംഗ് നിര്‍വഹിച്ചത് അരുണ്‍ കെ പി ആണ്. മെട്രോ സ്റ്റുഡിയോയാണ് ഗാനത്തിന്റെ റെക്കോര്‍ഡിംഗിനും നിര്‍മ്മാണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത്.


ഐഓസി (യുകെ) കേരള ചാപ്റ്റര്‍ മിഡ്ലാന്ഡ്സ് ക്യാമ്പയിന്‍ കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച പ്രവര്‍ത്തകസംഘവും സോഷ്യല്‍ മീഡിയ ടീമും 140 മണ്ഡലങ്ങളിലെയും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കായി ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. മണ്ഡലം അടിസ്ഥാനത്തില്‍ അവലോകന യോഗങ്ങളും ചര്‍ച്ചകളും ഉള്‍പ്പടെ ശക്തമായ പ്രചാരണ പരിപാടികളാണ് ക്യാമ്പയിന്‍ കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിച്ചു വരുന്നത്.

ഐ ഓ സി (യുകെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറര്‍ മണികണ്ഠന്‍ ഐക്കാട്, സോണി ചാക്കോ, അനുരാഗ് എ ആര്‍, സൈമണ്‍ ചെറിയാന്‍, മിഥുന്‍ മോഹന്‍, ഷിജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നത്.


പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീഡിയോ പരമാവധി ആളുകളില്‍ എത്തിക്കണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ''കേരളം ജയിക്കും, യു ഡി എഫ് നയിക്കും'' എന്ന മുദ്രാവാക്യത്തോടെ ക്യാമ്പയിന്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതായും സംഘാടകര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window