Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
Teens Corner
  Add your Comment comment
വിവാഹത്തിരക്കില്‍ നിന്ന് ഓടിയെത്തി വോട്ട് ചെയ്ത് കല്യാണപ്പെണ്ണ്
Text By: UK Malayalam Pathram
കല്‍പറ്റ മണ്ഡലത്തിലെ മേപ്പാടിയിലാണ് സംഭവം. മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 191-ാം നമ്പര്‍ ബൂത്തിലെത്തിയാണ് അഖില ആന്റണി മൈക്കിള്‍ വോട്ട് ചെയ്തത്. മിന്നുകെട്ടിന് മുന്‍പ് വോട്ട് ചെയ്യണമെന്ന് അഖില നേരത്തെ തീരുമാനിച്ചിരുന്നതാണ്. വിവാഹത്തിരക്കിലായി കഴിഞ്ഞാല്‍ പിന്നെ വോട്ട് ചെയ്യാനായില്ലെങ്കിലോ എന്ന ആശങ്കയിലാണ് തിരക്ക് പിടിച്ച് അഖില വോട്ടിട്ട് വിവാഹ വേദിയിലേക്ക് പോയത്.
വെള്ള നിറത്തിലുള്ള വെഡ്ഡിംഗ് ഗൗണും അണിഞ്ഞ് മേക്കപ്പോടെയാണ് അഖില പോളിങ് ബൂത്തിലെത്തിയത്. വിവാഹ ദിനത്തില്‍ എത്ര തിരക്കുണ്ടായാലും വോട്ട് മിസ്സാക്കരുതെന്ന് അഖില നേരത്തെ തീരുമാനമെടുത്തിരുന്നു. അങ്ങനെയാണ് വിവാഹത്തിന് തൊട്ടുമുന്‍പെത്തി വോട്ട് ചെയ്ത് മടങ്ങിയത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിലും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഓടിയെത്തിയ അഖില നല്ലൊരു മാതൃക തീര്‍ക്കുകയാണ്.
 
Other News in this category

 
 




 
Close Window