Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
Teens Corner
  Add your Comment comment
മദ്യപിച്ച് കാറുമായി കറങ്ങിയ ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ അറസ്റ്റില്‍; സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ പോയെങ്കിലും കോടതി കയറേണ്ടി വരും.
Text By: UK Malayalam Pathram
ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറെ മദ്യപിച്ച് വാഹനമോടിച്ചതിന് സിഡ്നിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. നിലവില്‍ അദ്ദേഹം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ പോയെങ്കിലും വൈകാതെ തന്നെ കോടതിയില്‍ ഹാജരാകേണ്ടി വരും. ഞായറാഴ്ച രാത്രി സിഡ്നിയിലെ മാറൂബ്രയില്‍ നടന്ന ബ്രീത്തിങ് ടെസ്റ്റില്‍, അനുവദനീയമായ പരിധിയിയേക്കാള്‍ ഇരട്ടിയിലധികം മദ്യം അദ്ദേഹത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
എന്‍എസ്ഡബ്ല്യു പോലീസ് നല്‍കുന്ന വിവരമനുസരിച്ച്, പരിശോധന നടക്കുന്ന സ്ഥലത്തിന് തൊട്ടുമുമ്പ് വാര്‍ണര്‍ വാഹനം നിര്‍ത്തി പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചു. സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സമീപിച്ച് നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി തെളിഞ്ഞത്.
തുടര്‍ന്ന് വാര്‍ണറെ അറസ്റ്റ് ചെയ്ത് മാറൂബ്ര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നടത്തിയ പരിശോധനയില്‍ 0.1 എന്ന റീഡിംഗ് ആണ് രേഖപ്പെടുത്തിയത്. മെയ് മാസത്തില്‍ അദ്ദേഹം കോടതിയില്‍ ഹാജരാകണം.
 
Other News in this category

 
 




 
Close Window