Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
Teens Corner
  Add your Comment comment
ഓള്‍ യുകെ വോളിബോള്‍ ടൂര്‍ണമെന്റ്: മാഞ്ചസ്റ്റര്‍ RDX വോളിബാള്‍ ടീമിനെ എതിരില്ലാത്ത രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ടു ലിവര്‍പൂള്‍ ലയണ്‍സ് വോളിബാള്‍ ക്ലബ് വിജയികളായി.
Text By: UK Malayalam Pathram
പീറ്റര്‍ബറോയില്‍ വെച്ച് നടന്ന ഓള്‍ യുകെ വോളിബോള്‍ ടൂര്‍ണമെന്റില്‍ യുകെയിലെ ശക്തരായ മാഞ്ചസ്റ്റര്‍ RDX വോളിബാള്‍ ടീമിനെ എതിരില്ലാത്ത രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ടു ലിവര്‍പൂള്‍ ലയണ്‍സ് വോളിബാള്‍ ക്ലബ് വിജയികളായി.


യുകെയിലെ പ്രഗത്ഭരായ cardiff dragons A & B ,Sheffield Strikers ,cambridge spikers ,Manchester RDX A&B ,South Spikers എന്നി ടീമുകളെ നിഷ്പ്രഭമാക്കികൊണ്ട് ടൂര്‍ണമെന്റില്‍ ഉടനീളം ഒരേയൊരു സെറ്റു മാത്രം എതിര്‍ടീമിനു വിട്ടുകൊടുത്തുകൊണ്ടാണ് ലിവര്‍പൂള്‍ ലയണ്‍സ് വോളിബാള്‍ ക്ലബ്ബിന്റെ ഈ മിന്നുന്ന വിജയം. ഏതാനം നാളുകള്‍ക്കു മുന്‍പ് കാര്‍ഡ്ഫീല്‍ വെച്ച് നടന്ന ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനത്തായി പോയ ലിവര്‍പൂളിന്റെ മധുര പ്രതികാരം കൂടി ആയി ഈ ടൂര്‍ണമെന്റ്.

മത്സരത്തില്‍ ഉടനീളം ഇടിമുഴക്കം സൃഷ്ടിച്ച ഷോട്ടുകളും ഡിഫെന്‍സും ആയി കാണികളെ ആവേശം കൊള്ളിച്ച ലിവര്‍പൂളിന്റെ ലിയോ മികച്ച കളിക്കാരനുള്ള കപ്പു നേടി.Machester RDX ന്റെ ആകാശ് മികച്ച സെറ്ററിനുള്ള കപ്പു കരസ്ഥമാക്കി. ക്യാപ്റ്റന്‍ ജോര്‍ലിയുടെ നേതൃത്വത്തില്‍,ഷാനു, ബോബി, റിച്ചാര്‍ഡ്. അഷാദ്, ആഷിന്‍, ഹരികൃഷ്ണന്‍, അഖില്‍,അബിന്‍ ദിനീഷ് ഡാമിയനും ജോണ്‍സണും കളിക്കളത്തില്‍ ആവേശമായി.
 
Other News in this category

 
 




 
Close Window