Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8119 INR  1 EURO=110.7542 INR
ukmalayalampathram.com
Sat 30th May 2026
 
 
Teens Corner
  Add your Comment comment
നിതിന്റെ ആത്മഹത്യ: പ്രൊഫ. റാമിനെ കോളേജില്‍ നിന്നു പുറത്താക്കി
Text By: UK Malayalam Pathram
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസര്‍ എം കെ റാമിനെ കോളജില്‍ നിന്നും പുറത്തക്കി. റാമിനെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി. റാമിനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആരോപണവുമായി രം?ഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി.

നിതിന്റെ മരണത്തില്‍ റാമിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഒളിവില്‍ കഴിയുകയാണ് ഇയാള്‍. അദ്ധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കോളേജില്‍ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി വേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പിന്നാലെയാണ് നടപടി ഉണ്ടായത്.

റാമിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റാമിന്റെ കണ്ണൂര്‍ എടക്കാടുള്ള ദന്തല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തിയിരുന്നു.ഡോ. റാമിനെതിരെ കോളേജിലെ മുന്നൂറോളം വിദ്യാര്‍ത്ഥികളാണ് മൊഴി നല്‍കിയത്. നിറത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ വേര്‍തിരിക്കുമെന്നും ജാതിയും മതവും ചോദിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
 
Other News in this category

 
 




 
Close Window