Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ സ്റ്റുഡന്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലയാളിക്ക് ജയം
reporter

ലണ്ടന്‍: യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ സ്റ്റുഡന്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലയാളിയായ അഭിഷേക് റോയ് വിജയിച്ചു. കൊല്ലം വാളകം സ്വദേശിയായ അഭിഷേക്, സ്റ്റുഡന്റ് ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ അദ്ദേഹം എഡ്യൂക്കേഷന്‍ ഓഫിസറായി വിജയിച്ചിരുന്നു. അഭിഷേകിനൊപ്പം നിഖിത, ഹാരിഷ്, ആയിഷ, കറേജ് എന്നിവരും സ്റ്റുഡന്റ് ഓഫിസര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികളുടെ കാലാവധി 2026 ജൂലൈ 1 മുതല്‍ 2027 ജൂണ്‍ 30 വരെയാണ്. യൂണിവേഴ്‌സിറ്റി ഭാരവാഹികള്‍ക്ക് ശമ്പളവും മറ്റ് അനുകൂല്യങ്ങളും നല്‍കുന്നു. വിദ്യാര്‍ത്ഥി വീസയില്‍ എത്തിയവര്‍ക്ക് ഒരു വര്‍ഷത്തേക്ക് വീസ കാലാവധി നീട്ടി നല്‍കും.

നിലവില്‍ എഡ്യൂക്കേഷന്‍ ഓഫിസറും സ്റ്റുഡന്റ് ഗവര്‍ണറുമായ അഭിഷേക്, ഡോക്ക്‌ലാന്‍ഡ്‌സ് ക്യാംപസിലെ എംബിഎ വിദ്യാര്‍ത്ഥിയാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്ത ശേഷം 2023 സെപ്റ്റംബറില്‍ അദ്ദേഹം പഠനത്തിനായി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നിരുന്നു. സ്റ്റുഡന്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏക മലയാളിയും വിജയിച്ച രണ്ടു ഇന്ത്യക്കാരില്‍ ഒരാളുമാണ് അഭിഷേക്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തന കാലയളവില്‍ കൂടുതല്‍ ജോബ് ഫെയറുകള്‍ സംഘടിപ്പിക്കുകയും അക്കാദമിക നിലവാരം ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അഭിഷേക് വ്യക്തമാക്കി.

വാളകം പൊലിക്കോട് ലവ് ഡെയ്ല്‍ വീട്ടില്‍ റിട്ട. സര്‍ക്കാര്‍ ജീവനക്കാരനായ എം. എസ്. റോയിയും പരേതയായ മിനി ജേക്കബും മാതാപിതാക്കളാണ്. സഹോദരി മഹിമ മിനി റോയ് നഴ്‌സിങ് വിദ്യാര്‍ത്ഥിയാണ്. കേരള സൊസൈറ്റി പ്രസിഡന്റ് ആയിരുന്ന അഭിഷേക്, കൊല്ലം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജില്‍ 2013-16 ബാച്ചില്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠനം നടത്തി. എസ്.ജി കോളേജ് കെ.എസ്.യു യൂണിറ്റ് സെക്രട്ടറി, കെ.എസ്.യു ഉമ്മന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ഉമ്മന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, ജവഹര്‍ ബാല മഞ്ച് കൊട്ടാരക്കര ബ്ലോക്ക് ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഈസ്റ്റ് ലണ്ടന്‍ റീജിയന്‍ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു

 
Other News in this category

 
 




 
Close Window