Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുനീറീന് സീറ്റില്ല; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്: മുസ്ലിം ലീഗില്‍ 2 വനിതകള്‍ ഉള്‍പ്പെടെ 25 സ്ഥാനാര്‍ഥികള്‍
Text By: UK Malayalam Pathram
മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. മുന്‍ മന്ത്രി എം കെ മുനീര്‍ ഇത്തവണ മത്സരിക്കുന്നില്ല. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോള്‍ കെ എം ഷാജി, വേങ്ങരയില്‍ മത്സരിക്കും. ഇത്തവണ രണ്ട് വനിതകള്‍ മത്സരരംഗത്തുണ്ട്. ഫാത്തിമ തെഹ്ലിയ പേരാമ്പ്രയില്‍നിന്നും ദളിത് ലീഗ് നേതാവ് ജയന്തി രാജന്‍ കൂത്തുപറമ്പില്‍ നിന്നും ജനവിധി തേടും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് 25 പേരുകളടങ്ങിയ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പുനലൂരും ചടയമംഗലവും വച്ച് മാറുമോ എന്നതും അതുപോലെ കോങ്ങാടും ചേലക്കരയും വച്ച് മാറുന്നതില്‍ തീരുമാനമായാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചു
 
Other News in this category

 
 




 
Close Window