Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6858 INR  1 EURO=106.8947 INR
ukmalayalampathram.com
Thu 19th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
20-20യിലെ സ്ഥാനാര്‍ഥി ലക്ഷ്മിപ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ ഇല്ല: റോഡ് ഷോ മാറ്റിവച്ചു
Text By: UK Malayalam Pathram
പെരുമ്പാവൂരില്‍ 20-20യിലെ ലക്ഷ്മിപ്രിയയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിസന്ധി. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ല. ഇന്നത്തെ റോഡ് ഷോ മാറ്റിവച്ചു. വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനാകുമോയെന്ന് പരിശോധിക്കുന്നു. പെരുമ്പാവൂരില്‍ 20-20 സ്ഥാനാര്‍ത്ഥിയാണ് ലക്ഷ്മിപ്രിയ. ഇന്ന് വൈകിട്ട് തീരുമാനിച്ചിരുന്ന റോഡ് ഷോയാണ് മാറ്റിവെച്ചത്. അമ്മ വൈസ് പ്രസിഡന്റ് ആണ് ലക്ഷ്മി പ്രിയ. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാണോ, പകരം മറ്റൊരാളെ കണ്ടെത്താനൊ 20-20 യില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു.

പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ലക്ഷ്മി പ്രിയ മത്സരിക്കുന്നത്. ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള തന്റെ ആഭിമുഖ്യം ലക്ഷ്മിപ്രിയ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്.
 
Other News in this category

 
 




 
Close Window