Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ഇറാന്റെ മിസൈല്‍ ശേഷി സംബന്ധിച്ച ഇസ്രയേല്‍ വാദം തള്ളി ബ്രിട്ടന്‍
reporter

ലണ്ടന്‍: ഇറാന്റെ മിസൈലുകള്‍ ബ്രിട്ടനിലെത്തുമെന്ന ഇസ്രയേല്‍ പ്രതിരോധ സേനയുടെ വാദം ബ്രിട്ടന്‍ തള്ളി. ഇറാന്റെ പക്കല്‍ 4000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ആയുധങ്ങളുണ്ടെന്നായിരുന്നു ഇസ്രയേല്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇറാന്‍ ബ്രിട്ടനെ ലക്ഷ്യം വെക്കുന്നുണ്ടെന്നോ അതിന് ശേഷിയുണ്ടെന്നോ തെളിവുകളൊന്നുമില്ലെന്ന് ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് ബിബിസിയോട് വ്യക്തമാക്കി.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപുകളിലെ യുഎസ്‌യുകെ സംയുക്ത സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യയ്ക്ക് നേരെ ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഇതില്‍ ഒന്ന് ലക്ഷ്യസ്ഥാനത്തെത്താതെ വീണുവെന്നും മറ്റൊന്ന് തടഞ്ഞുവെന്നും റീഡ് സ്ഥിരീകരിച്ചു.

മിസൈലുകള്‍ ബ്രിട്ടീഷ് പ്രദേശത്തിന് എത്രത്തോളം അടുത്തുവന്നുവെന്ന വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ റീഡ് തയ്യാറായില്ല. യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും എത്താന്‍ ഇറാന്റെ മിസൈലുകള്‍ക്ക് ശേഷിയുണ്ടെന്നായിരുന്നു ഇസ്രയേല്‍ പ്രതികരണം. ''ലണ്ടന്‍, പാരിസ്, ബെര്‍ലിന്‍ വരെ എത്താന്‍ ശേഷിയുള്ള മിസൈലുകള്‍ ഇറാന്റെ പക്കലുണ്ട്'' എന്നായിരുന്നു ഐഡിഎഫ് പ്രസ്താവന.

എന്നാല്‍ അത്തരം അവകാശവാദങ്ങളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നുമില്ലെന്ന് റീഡ് ആവര്‍ത്തിച്ചു. ബ്രിട്ടന്‍ സ്വന്തം രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കാന്‍ പൂര്‍ണ്ണ പ്രാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ഏറ്റവും ദൂരപരിധിയുള്ള മിസൈലിന് 2000 കിലോമീറ്റര്‍ വരെ മാത്രമേ സഞ്ചരിക്കാനാകൂ എന്നും അത് ലണ്ടനിലോ ഡീഗോ ഗാര്‍ഷ്യയിലോ എത്താന്‍ പര്യാപ്തമല്ലെന്നും കരുതപ്പെടുന്നു.

ഇറാന്റെ വിദേശകാര്യ മന്ത്രി ''ലോകത്തിന് ഭീഷണിയാകാന്‍ ആഗ്രഹിക്കുന്നില്ലാത്തതിനാല്‍ മിസൈല്‍ പരിധി മനപൂര്‍വ്വം 2000 കിലോമീറ്ററില്‍ പരിമിതപ്പെടുത്തിയതാണ്'' എന്ന് ഈ മാസം ആദ്യം പ്രതികരിച്ചിരുന്നു. എന്നാല്‍ യൂറോപ്പിന്റെ ഉള്‍ഭാഗം വരെ എത്താന്‍ ഇറാന്റെ മിസൈലുകള്‍ക്ക് ശേഷിയുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച വീണ്ടും അവകാശപ്പെട്ടു

 
Other News in this category

 
 




 
Close Window