Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വാഹന ഉടമകള്‍ക്ക് ഇരട്ട ആഘാതം
reporter

ലണ്ടന്‍: ഇന്ധനവില കുതിച്ചുയരുന്നതും ഏപ്രിലില്‍ ചാന്‍സലര്‍ പ്രഖ്യാപിച്ച കാര്‍ ടാക്സ് വര്‍ധനയും വാഹന ഉടമകള്‍ക്ക് വലിയ സാമ്പത്തിക ഭാരമായി മാറുകയാണ്. എന്നാല്‍ ഇതിന് ഇടയില്‍ മോട്ടോറിസ്റ്റുകള്‍ക്ക് ഒരു ആശ്വാസവാര്‍ത്ത ലഭിക്കുന്നു. കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ശരാശരി വാര്‍ഷിക പ്രീമിയം ഇപ്പോള്‍ 711 പൗണ്ടാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 66 പൗണ്ട് കുറവാണിത്. ആറ് മില്ല്യണ്‍ ക്വട്ടേഷനുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ എല്ലാ ഡ്രൈവര്‍മാര്‍ക്കും ആശ്വാസം ലഭിക്കുന്നില്ല. 70 വയസ്സിന് മുകളിലുള്ള ഡ്രൈവര്‍മാര്‍ക്ക് പ്രീമിയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 13 പൗണ്ട് വര്‍ധിച്ചു. കൂടുതല്‍ വര്‍ധനവുകള്‍ സംഭവിക്കുന്നതിന് മുന്‍പ് ഡീലുകള്‍ പരിശോധിച്ച് ഉറപ്പിക്കുന്നതാണ് മികച്ച നീക്കമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. യുവ ഡ്രൈവര്‍മാരുടെ നിരക്കുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. 17 വയസ്സുകാരുടെ ശരാശരി ചെലവ് 1741 പൗണ്ടും, 18 വയസ്സുകാരുടെ ചെലവ് 2082 പൗണ്ടും ആണ്. യഥാക്രമം 517 പൗണ്ടും 352 പൗണ്ടും കുറവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്നിരിക്കുന്നത്.

 
Other News in this category

 
 




 
Close Window