Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
പശ്ചിമേഷ്യന്‍ സംഘര്‍ഷം ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നു
reporter

ലണ്ടന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടുകള്‍. അനുദിനം ഉയരുന്ന ഇന്ധനവില വലിയ പണപ്പെരുപ്പത്തിലേക്കും പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കപ്പെടുന്നതിനും ജനങ്ങളെ കടക്കെണിയിലേക്കും തള്ളിയിടാനൊരുങ്ങുകയാണ്.

പണപ്പെരുപ്പം കുറഞ്ഞതോടെ ആറു ശതമാനത്തില്‍ നിന്നും 3.75 ശതമാനത്തിലേക്ക് താഴ്ന്നിരുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന പലിശ നിരക്ക് അടുത്ത മാസം തന്നെ നാല് ശതമാനത്തിലേക്കോ 4.25 ശതമാനത്തിലേക്കോ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. പെട്രോള്‍, ഡീസല്‍ വിലയില്‍ 30 ശതമാനത്തിനടുത്ത് വര്‍ധന വന്നതോടെ നിത്യോപയോഗ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പലിശ നിരക്കില്‍ വര്‍ധന വരുത്തേണ്ടിവരുമെങ്കിലും, ഇത് മോര്‍ഗേജ് വിപണിയെ പ്രതികൂലമായി ബാധിക്കും. ട്രാക്കര്‍ മോര്‍ഗേജിലുള്ളവര്‍ക്ക് വര്‍ധനയുടെ ആഘാതം ഉടന്‍ അനുഭവപ്പെടും. മറ്റ് ഉപഭോക്താക്കള്‍ക്ക് കാലാവധി തീരുന്ന മുറയ്ക്ക് ഉയര്‍ന്ന നിരക്കിലുള്ള ഡീലുകള്‍ മാത്രമേ ലഭ്യമാകൂ.

ഇപ്പോള്‍ തന്നെ ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കിലുള്ള നൂറുകണക്കിന് പ്രോഡക്ടുകള്‍ പിന്‍വലിച്ച്, അഞ്ച് ശതമാനത്തിന് അടുത്താണ് പുതിയ ഡീലുകള്‍ നല്‍കുന്നത്. അടിസ്ഥാന പലിശ നിരക്ക് ഔദ്യോഗികമായി ഉയര്‍ത്തിയാല്‍ ഈ നിരക്ക് വീണ്ടും ഉയരും. സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത് അടുത്ത മാസത്തോടെ പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തിലേക്ക് എത്തുമെന്നാണ്. അങ്ങനെയായാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലെ പലിശ നിരക്ക് അര ശതമാനമെങ്കിലും ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകും.

 
Other News in this category

 
 




 
Close Window