Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
UK Special
  Add your Comment comment
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അബോര്‍ഷന്‍ ലീവ് നിയമം നടപ്പാക്കി
reporter

ബെല്‍ഫാസ്റ്റ്: പ്രസവാവധിയെ പോലെ അബോര്‍ഷന്‍ ലീവ് നടപ്പാക്കുന്ന നിയമം കൊണ്ടുവന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് ചരിത്രം കുറിച്ചു. യുകെയിലെ അംഗരാജ്യങ്ങളില്‍ ഇതാദ്യമായാണ് ഇത്തരമൊരു നിയമം നടപ്പാക്കുന്നത്. പുതിയ നിയമപ്രകാരം, ഗര്‍ഭധാരണത്തിന്റെ ഏത് ഘട്ടത്തിലും ഗര്‍ഭം അലസിപ്പോയാല്‍ സ്ത്രീക്കും പങ്കാളിക്കും രണ്ടാഴ്ച വരെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ആഴ്ചയില്‍ 194 പൗണ്ട് അല്ലെങ്കില്‍ പ്രതിവാര വേതനത്തിന്റെ 90 ശതമാനം - ഇതില്‍ കുറവായ തുകയായിരിക്കും നല്‍കുക.

ഈ അവധി ഒരുമിച്ച് രണ്ടാഴ്ചയായി എടുക്കാമോ, അല്ലെങ്കില്‍ ഗര്‍ഭം അലസിയതിനു ശേഷം 56 ആഴ്ചയ്ക്കുള്ളില്‍ രണ്ട് വ്യത്യസ്ത ആഴ്ചകളിലായോ എടുക്കാമോ എന്നത് വ്യക്തികളുടെ തീരുമാനമായിരിക്കും. പ്രത്യേകിച്ച്, ഇതിന് മെഡിക്കല്‍ തെളിവുകള്‍ ഹാജരാക്കേണ്ടതില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഗര്‍ഭം അലസുന്നതുമൂലം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങള്‍ മറികടക്കാന്‍ ആവശ്യമായ സമയം നല്‍കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. ഗര്‍ഭമാണെന്നറിഞ്ഞ നിമിഷം മുതല്‍ ഇരുവരും കണ്ട സ്വപ്നങ്ങള്‍ തകരുമ്പോള്‍ ഉണ്ടാകുന്ന മാനസികാഘാതം നേരിടാന്‍ സഹായകരമാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window