Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ജോലി പ്രതിസന്ധി; നാട്ടിലേക്ക് മടങ്ങണമോ?
reporter

യുകെയില്‍ ഉയര്‍ന്ന ശമ്പളവും നല്ല ജീവിതവും സ്വപ്നം കണ്ട് പഠനത്തിനായി പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. എന്നാല്‍, പഠനം പൂര്‍ത്തിയാക്കിയ ശേഷവും സ്ഥിരമായ ജോലി കണ്ടെത്താനാകാതെ പ്രതിസന്ധിയിലാകുന്നവരും കുറവല്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്, യുകെയില്‍ ഏകദേശം ഒരു വര്‍ഷമായി ജോലി അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു ഇന്ത്യന്‍ ദമ്പതികളുടെ കുറിപ്പാണ്. മൊബൈല്‍ ആപ്പ് ഡെവലപ്മെന്റില്‍ ആറുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഭര്‍ത്താവിന് പോലും യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി ലഭിച്ചിട്ടില്ല. നിലവില്‍ പാര്‍ട്ട് ടൈം ജോലികളിലൂടെയാണ് ജീവിതച്ചെലവ് കണ്ടെത്തുന്നത്.

പഠനത്തിനായി എടുത്ത 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയും തിരിച്ചടക്കാനുണ്ട്. യുകെയിലെ പാര്‍ട്ട് ടൈം വരുമാനം കൊണ്ട് വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കുന്നില്ല. നാട്ടിലെ സമ്പാദ്യത്തില്‍ നിന്നാണ് ഇഎംഐ അടക്കുന്നത്. ഇതിനിടെയാണ് പൂനെയിലെ ഒരു കമ്പനിയില്‍ നിന്നും ഭര്‍ത്താവിന് 21 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ഒരു ജോലി ഓഫര്‍ ലഭിച്ചത്. ഇതോടെ, യുകെയില്‍ തുടരണോ അതോ സുരക്ഷിതമായ ഭാവിക്കായി നാട്ടിലേക്ക് മടങ്ങണമോ എന്നതാണ് ഇവരുടെ വലിയ ചോദ്യം. വിസയ്ക്ക് ഇനിയും ഒന്നര വര്‍ഷം കാലാവധി ബാക്കിയുള്ളതിനാല്‍, കരിയറിലെ വളര്‍ച്ചയ്ക്കായി കുറച്ചുകൂടി കാലം അവിടെ തുടരണമെന്ന അഭിപ്രായവും ഉയരുന്നു.

 
Other News in this category

 
 




 
Close Window