Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
ഇറാന്‍ സംഘര്‍ഷം: സാമ്പത്തിക പ്രതിസന്ധി മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
reporter

ലണ്ടന്‍: ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക രംഗത്ത് 2008-ലെ തകര്‍ച്ചയെ ഓര്‍മ്മിപ്പിക്കുന്ന സാഹചര്യം രൂപപ്പെടുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി മുന്നറിയിപ്പ് നല്‍കി. 2 ട്രില്ല്യണ്‍ പൗണ്ടിന്റെ പ്രൈവറ്റ് ക്രെഡിറ്റ് മാര്‍ക്കറ്റില്‍ സമ്മര്‍ദങ്ങള്‍ ഉയരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഹെഡ്ജ് ഫണ്ടുകള്‍ക്ക് നല്‍കുന്ന വായ്പകളാണ് ഇവിടെ പ്രധാനമായും ഉള്‍പ്പെടുന്നത്. ഇത് മറ്റ് മേഖലകളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും, 18 വര്‍ഷം മുന്‍പ് സബ്-പ്രൈം മോര്‍ട്ട്‌ഗേജ് പ്രതിസന്ധി പോലെ വലിയ ആഘാതം ഉണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇക്കുറി പ്രതിസന്ധി ഉറപ്പാണെന്ന് പറയാനില്ലെങ്കിലും, നിക്ഷേപകര്‍ പ്രൈവറ്റ് ക്രെഡിറ്റ് മേഖലയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും സ്ഥിതി മാറുക എന്ന് ബെയ്ലി വ്യക്തമാക്കി. അതേസമയം, ആഗോള വളര്‍ച്ചാ പ്രവചനങ്ങള്‍ താഴ്ത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. നിലവിലെ സംഘര്‍ഷങ്ങള്‍ മൂലം വളര്‍ച്ച മെല്ലെപ്പോക്കിലാകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലിനാ ജോര്‍ജ്ജിവ പറഞ്ഞു. എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുക എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനില്‍ എനര്‍ജി ബില്ലുകളില്‍ ജനങ്ങള്‍ക്ക് സഹായം നല്‍കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തില്‍, എല്ലാവര്‍ക്കും സഹായം നല്‍കാനില്ലെന്നും, ആവശ്യക്കാരെ മാത്രം ലക്ഷ്യമാക്കി പദ്ധതികള്‍ നടപ്പാക്കുമെന്നും റീവ്സ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window