Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
കുട്ടികളുടെ ബെനഫിറ്റ് ക്യാപ് നീക്കം; 4.8 ലക്ഷം കുടുംബങ്ങള്‍ക്ക് വലിയ സഹായം
reporter

ലണ്ടന്‍: ബ്രിട്ടനില്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കുട്ടികളുടെ ബെനഫിറ്റ് ക്യാപ് നീക്കം ചെയ്യുന്നതോടെ 4,80,000 കുടുംബങ്ങള്‍ക്ക് വലിയ സഹായം ലഭിക്കും. കഴിഞ്ഞ ഒമ്പത് വര്‍ഷമായി യൂണിവേഴ്‌സല്‍ ക്രെഡിറ്റും ടാക്‌സ് ക്രെഡിറ്റും രണ്ട് കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും, ഇനി രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും.

നിയമം പ്രാബല്യത്തില്‍ വന്നതോടെ, കുടുംബങ്ങള്‍ക്ക് ശരാശരി 4,100 പൗണ്ട് അധികമായി വര്‍ഷം തോറും സര്‍ക്കാരില്‍ നിന്നും ലഭിക്കും. പണപ്പെരുപ്പവും വിലക്കയറ്റവും നേരിടുന്ന സാഹചര്യത്തില്‍ ഇത് വലിയ ആശ്വാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍, റിഫോം യുകെ പോലുള്ള പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ വിമര്‍ശിച്ച്, ഈ പണം മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ടതായിരുന്നു എന്നാണ് അഭിപ്രായപ്പെടുന്നത്.



പെന്‍ഷനിലും വര്‍ധന



പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റേറ്റ് പെന്‍ഷനിലും വര്‍ധന വരുന്നു. 2016ന് ശേഷം പെന്‍ഷന്‍ പ്രായത്തിലെത്തിയവര്‍ക്ക് ആഴ്ചയില്‍ 241.30 പൗണ്ട് ലഭിക്കും. 2016ന് മുമ്പ് പെന്‍ഷനായവര്‍ക്ക് 181.90 പൗണ്ട് ലഭിക്കും. 35 വര്‍ഷം തുടര്‍ച്ചയായി നാഷണല്‍ ഇന്‍ഷുറന്‍സ് അടച്ചവര്‍ക്കാണ് ഈ പെന്‍ഷന്‍ ലഭിക്കുക. കുറവ് വര്‍ഷം അടച്ചവര്‍ക്ക് അടച്ച വര്‍ഷത്തിന് അനുപാതികമായ തുകയാകും ലഭിക്കുക.

 
Other News in this category

 
 




 
Close Window