Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
യുകെയിലെ സ്‌കൂളുകളില്‍ സ്ത്രീ അധ്യാപകര്‍ നേരിടുന്ന സ്ത്രീവിരുദ്ധത
reporter

ലണ്ടന്‍: യുകെയിലുടനീളമുള്ള സ്‌കൂളുകളില്‍ പുരുഷാധിപത്യവും വനിതാ ജീവനക്കാരെ കൈയ്യേറ്റം ചെയ്യുന്നതും പതിവായി അരങ്ങേറുന്നുവെന്ന് NASUWT അധ്യാപക യൂണിയന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 5,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ വോട്ടെടുപ്പില്‍, കഴിഞ്ഞ 12 മാസത്തിനിടെ വനിതാ അധ്യാപകരില്‍ നാലിലൊന്ന് പേര്‍ സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് രേഖപ്പെടുത്തി. കഴിഞ്ഞ നാല് വര്‍ഷത്തെ സര്‍വേകളില്‍ ഏറ്റവും ഉയര്‍ന്ന അനുപാതമാണിത്. വര്‍ഷംതോറും നടത്തുന്ന NASUWT സര്‍വേകളില്‍ സ്ത്രീ അധ്യാപകര്‍ നേരിടുന്ന അതിക്രമങ്ങളും സ്ത്രീവിരുദ്ധ സമീപനങ്ങളും വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ആഴ്ച നടന്ന നാഷണല്‍ എഡ്യൂക്കേഷന്‍ യൂണിയന്റെ വാര്‍ഷിക സമ്മേളനത്തിലും സ്ത്രീവിരുദ്ധത പ്രധാന ചര്‍ച്ചാവിഷയമായി.

ക്ലാസ് മുറികളില്‍ ലിംഗാധിഷ്ഠിത ആക്രമണം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് വനിതാ അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂളുകളിലെ പുരുഷമേധാവിത്വവും സ്ത്രീവിരുദ്ധതയും കഴിഞ്ഞ കുറച്ചു നാളായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ചര്‍ച്ചയായിട്ടുണ്ട്. ലൂയിസ് തെറോക്‌സിന്റെ ഇന്‍സൈഡ് ദി മാനോസ്ഫിയര്‍ ഡോക്യുമെന്ററിയും, അവാര്‍ഡ് നേടിയ അഡോളസെന്‍സ് നാടകവും ആണ്‍കുട്ടികളിലും യുവാക്കളിലും നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നു. വിഷയത്തില്‍ മാതാപിതാക്കളില്‍ നിന്നോ സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നോ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നാണ് വനിതാ ജീവനക്കാരുടെ പരാതി. ഏതാനും മാസം മുന്‍പ് ഒരു സ്‌കൂളിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തില്‍ പൊറുതിമുട്ടി സമരത്തിന് ഇറങ്ങിയതും ശ്രദ്ധേയമാണ്.

 
Other News in this category

 
 




 
Close Window