Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
മുന്നറിയിപ്പ് അവഗണിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍ ആറുദിവസത്തെ പണിമുടക്കില്‍
reporter

ലണ്ടന്‍: സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ച് യുകെയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ആറുദിവസത്തെ പണിമുടക്കിന് തുടക്കമായി. രോഗികളെ സുരക്ഷിതമാക്കാനും ആവശ്യമായ പരിചരണം തുടര്‍ന്നും ലഭ്യമാക്കാനുമായി എന്‍എച്ച്എസിലെ ജീവനക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അറിയിച്ചു. 2023 മാര്‍ച്ചിന് ശേഷം ഡോക്ടര്‍മാര്‍ നടത്തുന്ന പതിനഞ്ചാമത്തെ പണിമുടക്കാണിത്.

പണിമുടക്ക് മൂലം ആശുപത്രികള്‍ക്ക് 3 ബില്ല്യണ്‍ പൗണ്ട് നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ദിവസേന 50 മില്ല്യണ്‍ പൗണ്ടാണ് ആരോഗ്യ മേഖലയില്‍ നഷ്ടപ്പെടുന്നത്. പ്രോസീജ്യറുകള്‍ റദ്ദാക്കുന്നതിന് പുറമെ പകരം സേവനം നല്‍കുന്ന കണ്‍സള്‍ട്ടന്റുമാര്‍ക്ക് മണിക്കൂറിന് 313 പൗണ്ട് ഫീസ് നല്‍കേണ്ടിവരും.



ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം

എന്‍എച്ച്എസിലെ പകുതിയോളം വരുന്ന ഡോക്ടര്‍മാരും റസിഡന്റ് വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ഗുരുതരമായി ബാധിക്കാനാണ് സാധ്യത. നാല് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ശരാശരി 35.2% വേതനവര്‍ദ്ധന ലഭിച്ചിട്ടും, വരുമാനം വീണ്ടും വര്‍ദ്ധിപ്പിക്കുന്ന കരാര്‍ ഉണ്ടായിട്ടും, പണിമുടക്കുമായി മുന്നോട്ട് പോകാനാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (BMA) തീരുമാനിച്ചത്. ഇത് രോഗികള്‍ക്കും ജീവനക്കാര്‍ക്കും നിരാശാജനകമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി അഭിപ്രായപ്പെട്ടു.



രോഗികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍

പണിമുടക്കിനെ തുടര്‍ന്ന് രോഗികള്‍ അവരുടെ ചികിത്സ മാറ്റിവയ്ക്കരുതെന്ന് എന്‍എച്ച്എസ് ആവശ്യപ്പെട്ടു. ഷെഡ്യൂള്‍ ചെയ്ത അപ്പോയിന്റ്‌മെന്റുകള്‍ക്കായി രോഗികള്‍ എത്തണമെന്ന് നിര്‍ദ്ദേശം. ജീവന്‍ ഭീഷണിയായ അടിയന്തര സാഹചര്യങ്ങളില്‍ 999 നമ്പറില്‍ വിളിക്കുകയോ എ&ഇ വിഭാഗത്തില്‍ എത്തുകയോ ചെയ്യണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window