Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
UK Special
  Add your Comment comment
ഇറാന്‍ സംഘര്‍ഷം: ബ്രിട്ടനില്‍ ജീവിതച്ചെലവ് കൂടി വരും
reporter

ലണ്ടന്‍: ഇറാനിലെ യുദ്ധവെടിനിര്‍ത്തല്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാലും ബ്രിട്ടനിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ജീവിതച്ചെലവ് നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. സംഘര്‍ഷം ആരംഭിച്ച സമയത്തേക്കാള്‍ ഡീസല്‍ ലിറ്ററിന് ശരാശരി 48 പെന്‍സ് കൂടുതലാണ് ഇപ്പോഴത്തെ വില. മിഡില്‍ ഈസ്റ്റിലെ പോരാട്ടം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി അറിയിച്ചതിന് പിന്നാലെ പമ്പ് എണ്ണവിലകള്‍ അതിവേഗത്തില്‍ ഉയരുന്നത് നിര്‍ത്തുന്നത് ഡ്രൈവര്‍മാര്‍ക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല കാര്യമാണെന്ന് മോട്ടോറിംഗ് ഗ്രൂപ്പുകള്‍ അഭിപ്രായപ്പെട്ടു.

എണ്ണയും ഗ്യാസും വില കൂടുന്നത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനാല്‍ കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന പണപ്പെരുപ്പം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്നതിന് കപ്പലുകള്‍ക്ക് പണം ഈടാക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവുമായി കരാറിനായി ആലോചിക്കുന്നുണ്ട്. സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനായി സൗദി അറേബ്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മര്‍, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന് മുമ്പുള്ള ആശ്വാസം പ്രകടിപ്പിച്ചു.

 
Other News in this category

 
 




 
Close Window