Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 09th May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
സ്‌പോണ്‍സര്‍ഷിപ് നിയമ ഭേദഗതി: സമിതിയുടെ പഠനം പുരോഗമിക്കുന്നു
Reporter

ദോഹ: ഖത്തറിലെ സ്‌പോണ്‍സര്‍ഷിപ് നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. നിലവിലുള്ള നിയമം സമിതി പുന:പരിശോധിച്ചുവരികയാണ്. ആഭ്യന്തര മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, വികസനാസൂത്രണ ജനറല്‍ സെക്രട്ടറിയേറ്റ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി എന്നിവയുടെ പ്രതിനിധികളാണ് സമിതിയിലുള്ളത്.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പോണ്‍സര്‍ഷിപ് നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപവത്കരിക്കപ്പെട്ടത്. ദേശീയ തന്ത്രം 20112016ന്റെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയമം പുന:പരിശോധിക്കുന്നത്. വിജ്ഞാനാധിഷ്ഠിത ദേശീയ സമ്പദ്ഘടന രൂപപ്പെടുത്തുന്നതിനും നിര്‍ദിഷ്ട നിയമഭേദഗതി സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ് സമ്പ്രദായത്തിന്റെ പ്രത്യാഘാതങ്ങള്‍ തൊഴില്‍വിപണിയെ ബാധിക്കുന്നതായി ദേശീയ തന്ത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഉദാര സ്‌പോണ്‍സര്‍ഷിപ് നിയമം വഴിയൊരുക്കുമെന്നാണ് കണക്കുകൂട്ടല്‍. സഞ്ചാര സ്വാതന്ത്ര്യത്തിന് സ്‌പോണ്‍സര്‍ഷിപ് നിയമത്തിന്റെ നിയന്ത്രണമുള്ളതിനാല്‍ തൊഴില്‍ വിപണിയുടെ ആവശ്യങ്ങളോട് വേണ്ടവിധം പ്രതികരിക്കാന്‍ തൊഴിലാളികള്‍ക്ക് സാധിക്കുന്നില്ലെന്നും ദേശീയതന്ത്രത്തില്‍ പറയുന്നു.

ദോഹയില്‍ നടന്ന മനുഷ്യക്കടത്ത് വിരുദ്ധ സമ്മേളനത്തില്‍ സ്‌പോണ്‍സര്‍ഷിപ് നിയമങ്ങളും അവയുടെ ദുരുപയോഗവും ചര്‍ച്ചയായിരുന്നു. നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ് സംവിധാനം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താല്‍പര്യം സംരക്ഷിക്കും വിധം പരിഷ്‌കരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സമിതിയും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

 
Other News in this category

 
 




 
Close Window